മനാമ: ‘ഗള്‍ഫ് മാധ്യമം’ ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയ സ് കേരള’യുടെ മുന്നോടിയായുള്ള കുട്ടികളുടെ ചിത്രരചന മത്സരം വെള്ളിയാഴ്ച രാവിലെ എ ട്ട് മുതൽ മനാമ ലുലു ദാനാ മാളില്‍ നടക്കും. അഞ്ച് മുതൽ എട്ട് വരെ വയസ്സുള്ള കുട്ടികളുടെ മത്സരമാണ് രാവിലെ എട്ടിന് ആരംഭിക്കുന്നത്. ഇവരുടെ രജിസ്ട്രേഷൻ ഏഴര മണി മുതൽ തുടങ്ങ ും. ഒമ്പത് മണി മുതൽ അടുത്ത മൂന്ന് കാറ്റഗറികളിലുള്ളവരുടെ മത്സരം നടക്കും. മത്സരത്തിൽ പെങ്കടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസമായിരുന്നു. മത്സര വിഭാഗങ്ങൾ- കാറ്റഗറികൾ ഒന്ന്: അഞ്ച് മുതൽ എട്ടു വരെ വയസ്സ്. രണ്ട്: ഒമ്പത് മുതൽ 11 വരെ.
മൂന്ന്: 12 മുതൽ 14 വരെ വയസ്സ്. നാല്: 15 മുതൽ 17 വരെ വയസ്സ്. കാറ്റഗറി ഒന്നിന് ചിത്രത്തിന് നിറം കൊടുക്കൽ മത്സരമായിരിക്കും. ഇവർക്ക് ചിത്രമുള്ള ഡ്രോയിങ്ഷീറ്റ് മത്സര സമയത്ത് നൽകും. മറ്റുള്ള വിഭാഗങ്ങളുടെ വിഷയം ‘അതിരുകളില്ലാത്ത മാനവികത’ എന്നതാണ്. കളർ പെൻസിൽ, ക്രയോൺസ്, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്. ഡ്രോയിങ് ഷീറ്റ് സംഘാടകർ നൽകും. വിജയികളെ ‘ഹാർമോണിയസ് കേരള’യുടെ വേദിയിൽ പ്രഖ്യാപിക്കുകയും ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യും. മത്സരത്തിന് എത്തിച്ചേരുന്ന കുട്ടികളെ സ്വീകരിക്കാനും അവർക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും അണിയറ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇതിനായി ഹാർമോണിയസ് കേരള സംഘാടക സമിതിയും ലുലു അധികൃതരും ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കാൻവാസിൽ വരച്ചും എഴുതിയും ഒരുമയുടെ ഭാഗമാകാം
മനാമ: അതിരുകളില്ലാത്ത മാനവികതയും ഒരുമയുടെ ആഘോഷവും ഉയർത്തുന്ന ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായി വെള്ളിയാഴ്ച ചിത്രരചന മത്സരം നടക്കുന്ന ലുലു ദാനാ മാൾ വേദിക്കരികിൽ വിപുലമായ കാൻവാസ് ഉയരും. ഏവർക്കും വരച്ചും എഴുതിയും കൈെയാപ്പിട്ടും പരിപാടിയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. െഎക്യവും സാഹോദര്യവും സൗഹൃദവും മാനവസമൂഹത്തിെൻറ ഹൃദയമുദ്രയാകാനുള്ള സന്ദേശമാണ് കാൻവാസിൽ പതിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.