Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​മോ​ണി​യ​സ്...

ഹാ​ർ​മോ​ണി​യ​സ് കേ​ര​ള: ചി​ത്ര​ര​ച​ന മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ലു​ലു ദാ​നാ മാ​ളി​ൽ

text_fields
bookmark_border
ഹാ​ർ​മോ​ണി​യ​സ് കേ​ര​ള: ചി​ത്ര​ര​ച​ന  മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ലു​ലു ദാ​നാ മാ​ളി​ൽ
cancel

മ​നാ​മ: ‘ഗ​ള്‍ഫ് മാ​ധ്യ​മം’ ഏ​പ്രി​ല്‍ 12ന് ​ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ര്‍മോ​ണി​യ ​സ് കേ​ര​ള’​യു​ടെ മു​ന്നോ​ടി​യാ​യു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ ട്ട് മു​ത​ൽ മ​നാ​മ ലു​ലു ദാ​നാ മാ​ളി​ല്‍ ന​ട​ക്കും. അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​ടെ മ​ത്സ​ര​മാ​ണ് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഏ​ഴ​ര മ​ണി മു​ത​ൽ തു​ട​ങ്ങ ും. ഒ​മ്പ​ത് മ​ണി മു​ത​ൽ അ​ടു​ത്ത മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലു​ള്ള​വ​രു​ടെ മ​ത്സ​രം ന​ട​ക്കും. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന് പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു. മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ൾ- കാ​റ്റ​ഗ​റി​ക​ൾ ഒ​ന്ന്: അ​ഞ്ച് മു​ത​ൽ എ​ട്ടു വ​രെ വ​യ​സ്സ്. ര​ണ്ട്: ഒ​മ്പ​ത് മു​ത​ൽ 11 വ​രെ.

മൂ​ന്ന്: 12 മു​ത​ൽ 14 വ​രെ വ​യ​സ്സ്. നാ​ല്: 15 മു​ത​ൽ 17 വ​രെ വ​യ​സ്സ്. കാ​റ്റ​ഗ​റി ഒ​ന്നി​ന് ചി​ത്ര​ത്തി​ന് നി​റം കൊ​ടു​ക്ക​ൽ മ​ത്സ​ര​മാ​യി​രി​ക്കും. ഇ​വ​ർ​ക്ക് ചി​ത്ര​മു​ള്ള ഡ്രോ​യി​ങ്ഷീ​റ്റ് മ​ത്സ​ര സ​മ​യ​ത്ത് ന​ൽ​കും. മ​റ്റു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ഷ​യം ‘അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത’ എ​ന്ന​താ​ണ്. ക​ള​ർ പെ​ൻ​സി​ൽ, ക്ര​യോ​ൺ​സ്, വാ​ട്ട​ർ ക​ള​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​വ​യെ​ല്ലാം കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ഡ്രോ​യി​ങ് ഷീ​റ്റ് സം​ഘാ​ട​ക​ർ ന​ൽ​കും. വി​ജ​യി​ക​ളെ ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’​യു​ടെ വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. മ​ത്സ​ര​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കാ​നും അ​വ​ർ​ക്കാ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തി​നാ​യി ഹാ​ർ​മോ​ണി​യ​സ് കേ​ര​ള സം​ഘാ​ട​ക സ​മി​തി​യും ലു​ലു അ​ധി​കൃ​ത​രും ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

കാ​ൻ​വാ​സി​ൽ വ​ര​ച്ചും എ​ഴു​തി​യും ഒ​രു​മ​യു​ടെ ഭാ​ഗ​മാ​കാം
മ​നാ​മ: അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത​യും ഒ​രു​മ​യു​ടെ ആ​ഘോ​ഷ​വും ഉ​യ​ർ​ത്തു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ക്കു​ന്ന ലു​ലു ദാ​നാ മാ​ൾ വേ​ദി​ക്ക​രി​കി​ൽ വി​പു​ല​മാ​യ കാ​ൻ​വാ​സ് ഉ​യ​രും. ഏ​വ​ർ​ക്കും വ​ര​ച്ചും എ​ഴു​തി​യും കൈ​െ​യാ​പ്പി​ട്ടും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. െഎ​ക്യ​വും സാ​ഹോ​ദ​ര്യ​വും സൗ​ഹൃ​ദ​വും മാ​ന​വ​സ​മൂ​ഹ​ത്തി​െൻറ ഹൃ​ദ​യ​മു​ദ്ര​യാ​കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് കാ​ൻ​വാ​സി​ൽ പ​തി​യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story