അ​റാ​ദ് സീ​വേ​ജ് പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍

മ​നാ​മ: അ​റാ​ദി​ലെ മ​ലി​ന​ജ​ല​ക്കു​ഴ​ല്‍ പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട ​ത്തി​ലാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് -മു​നി​സി​പ്പ​ൽ -‍ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സീ​വേ​ജ് വി​ഭാ​ഗം അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​സ്മാ​അ് ജാ​സിം മു​റാ​ദ് വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍ഷം ആ​ദ്യ ര​ണ്ടാം പാ​ദ​ത്തോ​ടെ പ​ദ്ധ​തി ക​മീ​ഷ​ന്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സീ​വേ​ജ് പ​ദ്ധ​തി രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് അ​റാ​ദി​ലേ​ക്ക് നീ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ്ര​ദേ​ശ​ത്തെ 150ഓ​ളം കെ​ട്ടി​ട​ങ്ങ​ൾ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന 5.5 കി​ലോ മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണി​ത്. കൂ​ടാ​തെ പ​ഴ​യ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യും ഇ​തി​ലു​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.