അറാദ് സീവേജ് പദ്ധതി അവസാന ഘട്ടത്തില്‍
text_fieldsമനാമ: അറാദിലെ മലിനജലക്കുഴല്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ട ത്തിലാണെന്ന് പൊതുമരാമത്ത് -മുനിസിപ്പൽ -നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ സീവേജ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി അസ്മാഅ് ജാസിം മുറാദ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ രണ്ടാം പാദത്തോടെ പദ്ധതി കമീഷന് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
സീവേജ് പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് അറാദിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്. പ്രദേശത്തെ 150ഓളം കെട്ടിടങ്ങൾ തമ്മില്‍ ബന്ധിപ്പിക്കുന്ന 5.5 കിലോ മീറ്റര്‍ നീളത്തിലുള്ള പദ്ധതിയാണിത്. കൂടാതെ പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പദ്ധതിയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.