മനാമ: കഴിഞ്ഞ 17 ദിവസത്തിനുള്ളിൽ ബഹ്റൈനിൽ ഹൃദയാഘാതംമൂലം നിര്യാതരായത് അഞ്ചു പ്രവാസി മലയാളികൾ. പ്രവാസികളുടെ ഹൃദ യാഘാത മരണങ്ങൾ തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ 12ന് തിരുവനന്തപുരം സ്വദേശി നെഞ്ചുവേദനയെത്തു ടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസിൽ മരിച്ചു. ജൂലൈ 17 ന് വൈകുന്നേരം ആന്തുലൻസ് ഗാർഡനിൽ നടക്ക ാനിറങ്ങിയ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. അന്നേദിവസം കോട്ടയം വെള്ളൂർ സ്വദേശിനിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഇവർ ഹൃദയ സംബന്ധമായ വിദഗ്ധ ചികിത്സക്കും ശസ്ത്രക്രിയക്കുമായി നാട്ടിേലക്ക് പോകാനിരിക്കുകയായിരുന്നു. ജൂലൈ 18 ന് വടകര സ്വദേശിയും വാഹനത്തിൽ ഇരിക്കുേമ്പാൾ ഹൃദയാഘാതം കാരണം മരിച്ചു. ഇന്നലെ തൃശൂർ സ്വദേശിയുടെ മരണവാർത്തയുമെത്തി. ഹൃദയാഘാത മരണങ്ങൾ തുടർച്ചയാകുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇൗ സന്ദർഭത്തിൽ, സ്വന്തം ഹൃദയാരോഗ്യ പരിശോധന നടത്തുകയും ജീവിതത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ദൗത്യം എല്ലാ പ്രവാസികളും ഏറ്റെടുക്കണമെന്ന് വിദഗ്ധരുടെ നിർദേശങ്ങൾ ഉയരുന്നുണ്ട്. രക്തസമ്മർദം, പ്രമേഹം എന്നീ ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ ഉൾപ്പെടെ, ആവശ്യമായ പരിശോധന നടത്തണമെന്ന് േഡാക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
വാരാന്ത്യങ്ങളിൽ വിവിധ മലയാളി സാമൂഹിക സംഘടനകൾ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം ക്യാമ്പുകളിലേക്ക് പോയി ആവശ്യമായ പരിശോധനകൾ നടത്താൻ പലർക്കും മടിയാണ്. മെഡിക്കൽ ക്യാമ്പുകളിൽ പെങ്കടുത്ത് ലാബ് പരിശോധനകൾ നടത്തി മടങ്ങുന്നവരിൽ പലരും പരിശോധന ഫലം വാങ്ങാൻപോലും വരാറില്ലെന്നും കണ്ടെത്തലുകളുണ്ട്. പ്രവാസികളിൽ കൊളസ്ട്രോൾ കൂടുതൽ അളവിൽ കണ്ടെത്താറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവയിൽ പ്രവാസികൾ പിന്നിലാണ്. ഇത്തരം അശ്രദ്ധ ഹൃദയത്തിനെ തകരാറിലാക്കുകയും ചെയ്യുന്നു. ഹൃദയത്തിന് അനുഭവപ്പെടുന്ന അസ്വസ്ഥതകൾ സ്വാഭാവികമാണെന്ന് കരുതുകയും അതിനെ കാര്യമാക്കാതിരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികളായ പലരും. ഇതും പൊടുന്നനെയുള്ള ഹൃദയാഘാത മരണങ്ങളിലേക്ക് നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.