മനാമ: ആധുനിക നാഗരികതയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളുടെയും സംഗമഭൂ മിയാണ് ബഹ്റൈൻ നഗരങ്ങളെന്ന് ഉപപ്രധാനമന്ത്രിയും വികസന, അടിസ്ഥാന സൗകര്യ പദ്ധതി കൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആ ൽ ഖലീഫ പറഞ്ഞു.
ബഹ്റൈൻ നഗരങ്ങളുടെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അടിസ്ഥാനമൊരുക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഹറഖ് ഏരിയയുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതി ആർക്കിടെക്ചറിനായുള്ള 2019ലെ ആഗാ ഖാൻ പുരസ്കാരത്തിന് അർഹമായതിെൻറ പശ്ചാത്തലത്തിൽ മുഹറഖിലെ പേൾ പാത്ത് വിസിറ്റർ സെൻററിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾചറൽ ആൻഡ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എ.സി.എ പ്രസിഡൻറ് ൈഖെ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ, ആഗാ ഖാൻ ആർക്കിടെക്ചർ അവാർഡ് ഡയറക്ടർ ഫറോഖ് ദെരാഖ്ശാനി, ജൂറി അംഗങ്ങൾ എന്നിവരും സൗഹൃദ രാജ്യങ്ങളിലെ മന്ത്രിമാരും അംബാസഡർമാരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.