മനാമ: കോവിഡ്-19 നേരിടാൻ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) സ്വീകരിച്ച നടപടികൾ മ ഹത്തരമാണെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. ബി.ഡി.എഫ് ജനറൽ കമാൻഡ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. രോഗബാധ തടയാൻ വിദഗ്ധരായ മെഡിക്കൽ സംഘത്തെയും ആധുനിക സംവിധാനങ്ങളും ഒരുക്കിയ ബി.ഡി.എഫ് ആരോഗ്യ രംഗത്ത് അനുഷ്ഠിക്കുന്ന സേവനങ്ങളെ രാജാവ് അഭിനന്ദിച്ചു. രാജ്യത്തെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജാവ് വിലയിരുത്തി. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നിരവധി പേർ നിശ്ചിത ദിവസത്തിനുശേഷം രോഗമില്ലെന്ന് സ്ഥിരീകരിച്ച് വീട്ടിലേക്ക് പോയിട്ടുണ്ട്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള നാഷനൽ ടാസ്ക് ഫോഴ്സ് കൊറോണ വൈറസ് വ്യാപനം തടയാൻ സ്വീകരിക്കുന്ന നടപടികളെയും രാജാവ് അഭിനന്ദിച്ചു. ബഹ്റൈനിലുള്ള എല്ലാവരുടെയും സഹകരണമാണ് രാജ്യം സ്വീകരിച്ച നടപടികളുടെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയാൻ ബി.ഡി.എഫ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് രാജാവിനോട് വിശദീകരിച്ചു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ദേശീയസുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ചീഫ്ഒാഫ് സ്റ്റാഫ് ദിയാബ് ബിൻ സഖ്ർ അൽ നുെഎമി തുടങ്ങിയവർ ചേർന്ന് ഹമദ് രാജാവിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.