Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്-19:...

കോ​വി​ഡ്-19: ബി.ഡി.എഫി​െൻറ സേവനങ്ങൾ മഹത്തരം –ഹമദ്​ രാജാവ്

text_fields
bookmark_border
കോ​വി​ഡ്-19: ബി.ഡി.എഫി​െൻറ സേവനങ്ങൾ മഹത്തരം –ഹമദ്​ രാജാവ്
cancel
camera_alt????? ??????? ??.??.???? ???? ??????? ???????????????

മ​നാ​മ: കോ​വി​ഡ്​-19 നേ​രി​ടാ​ൻ ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ് (ബി.​ഡി.​എ​ഫ്) സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​​ൾ മ ​ഹ​ത്ത​ര​മാ​ണെ​ന്ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ബി.​ഡി.​എ​ഫ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രോ​ഗ​ബാ​ധ ത​ട​യാ​ൻ വി​ദ​ഗ്​​ധ​രാ​യ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യ ബി.​ഡി.​എ​ഫ്​ ആ​രോ​ഗ്യ രം​ഗ​ത്ത്​ അ​നു​ഷ്​​ഠി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ രാ​ജാ​വ്​ വി​ല​യി​രു​ത്തി. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി പേ​ർ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ശേ​ഷം രോ​ഗ​മി​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ പോ​യി​ട്ടു​ണ്ട്.

കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ന​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ കൊ​റോ​ണ വൈ​റ​സ്​ വ്യാ​പ​നം ത​ട​യാ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്​​റൈ​നി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മാ​ണ്​ രാ​ജ്യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന്​ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​റോ​ണ വൈ​റ​സ്​ വ്യാ​പ​നം ത​ട​യാ​ൻ ബി.​ഡി.​എ​ഫ്​ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ രാ​ജാ​വി​നോ​ട്​ വി​ശ​ദീ​ക​രി​ച്ചു. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ദേ​ശീ​യ​സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ചീ​ഫ്​​ഒാ​ഫ്​ സ്​​റ്റാ​ഫ്​ ദി​യാ​ബ്​ ബി​ൻ സ​ഖ്​​ർ അ​ൽ നു​െ​എ​മി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വി​നെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story