മനാമ: കോവിഡ് വ്യാപനം തടയുന്നതിന് ബഹ്റൈൻ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇന്ത്യൻ സ്കൂളിെൻറ നേതൃത്വത്തിൽ പ്രവാസി രക്ഷാകർ തൃ സമൂഹവും രംഗത്ത്. പ്രവാസികൾക്കിടയിൽ കോവിഡ് ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ ്ങൾ, ഇന്ത്യൻ സമൂഹത്തിലെ അർഹരായ രക്ഷിതാക്കളെ സഹായിക്കുക എന്നിവയാണ് നടപ്പാക്കുന ്ന പദ്ധതികൾ. ഇതിനായി ഇന്ത്യൻ സ്കൂളിെൻറ നേതൃത്വത്തിൽ 251 അംഗ പ്രവർത്തക സമിതി രൂപവ ത്കരിച്ചതായി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. 12,500 വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളിെൻറ ഭാഗമായി 8000ഒാളം രക്ഷിതാക്കളാണുള്ളത്.
ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, സ്കൂൾ ഭരണസമിതി അംഗങ്ങൾ, മുഹമ്മദ് ഹുസൈൻ മാലിം, പി.എം. വിപിൻ, പമ്പാവാസൻ നായർ, കെ. ജനാർദനൻ, മുഹമ്മദ് ഗയാസ്, വി.കെ. പവിത്രൻ, പി.ടി. നാരായണൻ, സുരേഷ് ബാബു, പങ്കജ് മാലിക്, എസ്. ഇനയദുല്ല, ബാബു ജി. നായർ, കിഷോർ, ബ്ലെസൺ മാത്യു, തൗഫീഖ്, ബ്രിജ് കിഷോർ, ടിപ് ടോപ് ഉസ്മാൻ, അഷ്റഫ് കാട്ടിലപ്പീടിക, പ്രവീൺ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 251 അംഗ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
സ്കൂൾ അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പൽമാരായ വി.ആർ. പളനിസ്വാമി, പമേല സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി. സതീഷ്, എസ്. വിനോദ്, സ്റ്റാഫ് സെക്രട്ടറി സി.എം. ജുനിത്, മീഡിയ കോഓഡിനേറ്റർ ശ്രീസദൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തിക്കും. പ്രവർത്തക സമിതിയുടെ കീഴിൽ വിവിധ പ്രശ്ന പരിഹാരങ്ങൾക്കായി സേവനം നൽകാൻ ഉപസമിതികൾ ഉണ്ടായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അർഹരായ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും ജീവൽപ്രശ്നങ്ങളിൽ സമിതി ഇടപെട്ട് പരിഹാരം കാണും.
സാമ്പത്തിക ദുരിതത്തിലായവരുടെ കുട്ടികളുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ കാര്യങ്ങളിലും സഹായമെത്തിക്കും. സർക്കാറിൽനിന്നും എംബസിയിൽനിന്നും ലഭ്യമാക്കേണ്ട സഹായങ്ങൾ ത്വരിത ഗതിയിലാക്കാനും യാത്രാ സംബന്ധമായ കാര്യങ്ങൾക്കും സമിതികൾ പ്രവർത്തിക്കും. കോവിഡ് വ്യാപനം ഇനിയും വലിയ തോതിൽ സമൂഹത്തെ ബാധിക്കുകയാണെങ്കിൽ സ്കൂൾ കെട്ടിടം ക്വാറൻറീൻ കേന്ദ്രം എന്ന നിലക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി തേടിയശേഷം താൽക്കാലികമായി സർക്കാറിന് വിട്ടുനൽകാൻ പ്രവർത്തക സമിതി സ്കൂൾ ഭരണ സമിതിയോട് അഭ്യർഥിച്ചു.
അത്തരമൊരു സാഹചര്യത്തിൽ ആവശ്യമായ സഹായം എത്തിക്കാനും തീരുമാനിച്ചു. പ്രവർത്തക സമിതിയുമായി ബന്ധപ്പെടാനുള്ള നമ്പർ: വിപിൻ-39152628, കെ. ജനാർദനൻ-39895431, മുഹമ്മദ് ഗയാസ്-39867591, അജിത് മാത്തൂർ- 39887088, ടിപ് ടോപ് ഉസ്മാൻ-39823200, ബിനോജ് മാത്യു-33447494, സന്തോഷ് -33308426, ജയകുമാർ-39807185, തൗഫീഖ്-33600504, ജി.പി സ്വാമി-33447111, ബ്ലെസൺ മാത്യു-36951681, സി.എം. ജുനിത്-33660262, ശ്രീസദൻ-33600027, ഗഫൂർ കൈപ്പമംഗലം 33660116.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.