???? ????????????? ??????????????? ?????????????? ???????????

പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​യി ലാ​ൽ​കെ​യേ​ഴ്‌​സും

മ​നാ​മ: കോ​വി​ഡ് -19 മ​ഹാ​മാ​രി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി ഭ​ക്ഷ ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ലാ​ൽ കെ​യേ​ഴ്‌​സും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ഡി​യോ കോ​ൺ ​ഫ​റ​ൻ​സി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നും, ഊ​ർ​ജം പ​ക​ർ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​റി​നോ​ടും കൂ​ടെ​നി​ന്ന് ആ​ദ്യം മു​ത​ൽ ത​ന്നെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ദ്മ​ഭൂ​ഷ​ൺ മോ​ഹ​ൻ​ലാ​ൽ പ​ങ്കാ​ളി​യാ​യി.

ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളാ​ൽ ആ​കു​ന്ന എ​ന്ത് സ​ഹാ​യ​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ചെ​യ്യാ​ൻ ലാ​ൽ കെ​യേ​ഴ്‌​സ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​താ​യും ഭ​ക്ഷ​ണ​ത്തി​ന്​ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​ൻ അ​ത്യാ​വ​ശ്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യ നൂ​റോ​ളം കി​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​താ​യും ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ർ, ഫൈ​സ​ൽ എ​ഫ്.​എം എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്നു​മു​ത​ൽ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ ലാ​ൽ കെ​യേ​ഴ്‌​സ് പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണം തു​ട​ങ്ങും. ചാ​രി​റ്റി ക​ൺ​വീ​ന​ർ ജ​സ്​​റ്റി​ൻ ഡേ​വി​സ്, ട്ര​ഷ​റ​ർ ഷൈ​ജു, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​ജി​ൽ പ്ര​സ​ന്ന​ൻ, അ​നു ക​മ​ൽ, തോ​മ​സ് ഫി​ലി​പ്പ്, ഷാ​ൻ, ടി​റ്റോ, വി​ഷ്​​ണു, ഷി​ബു, അ​ജീ​ഷ്, അ​ജി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.