മനാമ: റമദാൻ രാവുകൾ എവിടെയും രുചിഭേദങ്ങളാൽ സമ്പന്നമാണ്. പ്രവാസഭൂമിയിലെ തിരക്ക ുകൾക്കിടയിലും നോമ്പുകാല വിഭവങ്ങളൊരുക്കാൻ ആരും മടികാണിക്കാറില്ല. ഈ റമദാനിൽ ‘ ഗൾഫ് മാധ്യമം’ ബഹ്റൈനിലെ വായനക്കാരിൽനിന്ന് രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു.
പരമ്പരാഗത രുചിക്കൂട്ടുകൾക്കൊപ്പം നിങ്ങളുടെ അഭിരുചി ചേർത്ത് വിപുലീകരിച്ചതോ, അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ ആകാം ഇത്.
ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ േശഖരമുള്ള ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ ‘അസീൽ സൂപ്പർമാർക്കറ്റു’മായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിെൻറ ചിത്രവും ചേർത്ത് പ്രസിദ്ധീകരിക്കും. മികച്ച അഞ്ച് പാചകക്കുറിപ്പുകൾക്ക് സമ്മാനം നൽകും. രുചിക്കൂട്ടുകൾ വിശദമായി ഇന്നു മുതൽ അയക്കാം. ഇ-മെയിൽ: bahrain@gulfmadhyamam.net ഇ-മെയിലിൽ സബ്ജക്റ്റ് ആയി ramadan recipe എന്ന് രേഖപ്പെടുത്തണം. സ്വന്തം ഫോേട്ടായും വിഭവത്തിെൻറ ഫോട്ടോയും പേരും ഫോൺ നമ്പറും ഉൾപ്പെടുത്താൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.