മനാമ: മാർച്ച് 13ന് ഗൾഫ് നഴ്സിങ് ദിനം ആഘോഷിച്ച് ബഹ്റൈൻ. നഴ്സിങ് തൊഴിലിന്റെ നിർണായക പങ്കിനെയും ആരോഗ്യമേഖലക്ക് അതു നൽകുന്ന സംഭാവനകളെയും ഉയർത്തിക്കാട്ടിയാണ് ആഘോഷിച്ചത്.
ഗൾഫ് മേഖലയിലുടനീളമുള്ള നഴ്സിങ് ജോലിക്കാരുടെ സമർപ്പണത്തിനും സേവനത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിൽ നഴ്സിങ്ങിന് പ്രധാന പങ്കാണുള്ളതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഉയർന്ന നിലവാരമുള്ള രോഗീപരിചരണം നൽകുന്നതിൽ നഴ്സിങ് പ്രഫഷനലുകളുടെ സമർപ്പണം, അനുകമ്പ, സ്ഥിരോത്സാഹം എന്നിവയെ മന്ത്രാലയം അഭിനന്ദിച്ചു.
രോഗികളുടെ സുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത, ആരോഗ്യ സംരക്ഷണ മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ്, മെഡിക്കൽ ടീമുകളുമായും രോഗികളുമായും അവരുടെ കുടുംബങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.