കൊറോണ കാലത്ത് ഒരിക്കൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തക സംഘടനയായ പ്രവാസി വെൽഫെയർ ആൻഡ് വെൽകെയറിന്റെ നേതൃത്വത്തിൽ ഒരു ഇഫ്താർ കിറ്റ് വിതരണം നടത്തി. ഞങ്ങൾ കുറച്ചുപേർ ഒരു പിക് അപ്പിൽ ഇഫ്താറിനുള്ള വിഭവങ്ങളുമായി മനാമ സൂക്കിലുള്ള ബംഗാളി ഗെല്ലി എന്നറിയപ്പെടുന്ന റോഡ് ലക്ഷ്യമാക്കി നീങ്ങി. അവിടെ ഒരു പള്ളിയുടെ അടുത്ത് വണ്ടി നിർത്തിയിട്ടു. വാഹനം കണ്ടയുടനെ ഇഫ്താർ കിറ്റ് വിതരണം ആണെന്ന് മനസ്സിലായ ചുറ്റുപാടുമുള്ളവർ ഓടിക്കൂടി. ആദ്യം ക്യൂ നിന്നെങ്കിലും പിന്നീട് ആളുകളുടെ പ്രവാഹം കാരണം തിരക്കായി, ക്യൂ ഇല്ലാതെയുമായി. അവിടെനിന്ന് എല്ലാവരെയും വീണ്ടും ക്യൂവിൽ നിർത്താൻ ഒരുപാട് പാടുപെട്ടു. കൊറോണയുടെ സമയമായതിനാൽ ഞങ്ങൾക്ക് ജനങ്ങളിലേക്ക് ഇറങ്ങാൻ തല്ലൊന്നുമല്ലായിരുന്നു ഭയം ഉണ്ടായിരുന്നത്. എങ്കിലും ദൈവമാർഗത്തിലുള്ള ഒരു പുണ്യ പ്രവൃത്തിയായത് കൊണ്ട് ദൈവം നമ്മെ കാത്തുരക്ഷിക്കും എന്ന അചഞ്ചലമായ വിശ്വാസത്തോടെ ഞങ്ങൾ ഭക്ഷണം വിതരണം ചെയ്തു. അന്ന് ഞങ്ങളുടെ നോമ്പ് തുറക്കുണ്ടായിരുന്നത് ഒരു കുപ്പി വെള്ളവും കാരക്കയും ആയിരുന്നു. ഇഫ്താർ കിറ്റ് മുഴുവനും കൊടുത്തു തീർന്നിരുന്നു. തിരിച്ച് റൂമിലെത്തി കുളിച്ച് വൃത്തിയായതിന് ശേഷമാണ് സൗകര്യമായി ഭക്ഷണം കഴിക്കാനിരുന്നത്. ആ ദിവസങ്ങൾ വല്ലാത്ത ഒരു അനുഭവമായിരുന്നു. ഇന്നും അതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടവും കൊറോണ ഇല്ലാതായ ലോകത്തെ കണ്ട് സന്തോഷവും തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.