മനാമ: ഏകീകൃത മൈ-ഗവ് ആപ്ലിക്കേഷനിൽ ഇനി മുതൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ സേവനങ്ങളും ലഭ്യമാകും. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
ഇനി മുതൽ ഡ്രൈവിങ് ലൈസൻസുകളും വാഹന ഉടമസ്ഥാവകാശ വിശദാംശങ്ങളും ആപ്പിൽ ലഭ്യമാകും. കൂടാതെ, ഡ്രൈവിങ് ലൈസൻസുകളും വാഹന രജിസ്ട്രേഷനുകളും പുതുക്കുക, ഗതാഗത പിഴകൾ അടക്കുക എന്നീ സേവനങ്ങളും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച്, നിലവിലുള്ള ട്രാഫിക് സർവിസസ് ആപ്പിൽനിന്ന് എല്ലാ സേവനങ്ങളും മൈ-ഗവിലേക്ക് മാറ്റും. ഉപയോക്തൃ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള ട്രാഫിക് ആപ് ക്രമേണ നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാഹന ഉടമസ്ഥാവകാശ വിശദാംശങ്ങളും ആപ്പിൽ ലഭ്യമാകും. കൂടാതെ, ഡ്രൈവിങ് ലൈസൻസുകളും വാഹന രജിസ്ട്രേഷനുകളും പുതുക്കുക, ഗതാഗത പിഴകൾ അടക്കുക എന്നീ സേവനങ്ങളും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച്, നിലവിലുള്ള ട്രാഫിക് സർവിസസ് ആപ്പിൽനിന്ന് എല്ലാ സേവനങ്ങളും മൈ-ഗവിലേക്ക് മാറ്റുന്നത് ഘട്ടംഘട്ടമായി പൂർത്തിയാക്കും.
ഉപയോക്തൃ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള ട്രാഫിക് ആപ് ക്രമേണ നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ നവീകരണത്തിലൂടെ സർക്കാർ സേവന വിതരണം മെച്ചപ്പെടുത്തുക, പൗരന്മാർക്കും താമസക്കാർക്കും കാര്യക്ഷമതയും പ്രവേശന ക്ഷമതയും മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.