മനാമ: പരിസ്ഥിതി സുരക്ഷ ശക്തിപ്പെടുത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് പാർലമെൻറ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം വ്യക്തമാക്കി. അന്താരാഷ്ട്ര പാർലമെൻറ് യൂനിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എന്നിന് കീഴിൽ യു.എ.ഇയിൽ സംഘടിപ്പിച്ച 28ാമത് കാലാവസ്ഥ വ്യതിയാന ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു അന്താരാഷ്ട്ര പാർലമെൻറ് യൂനിയൻ സമ്മേളനം നടന്നത്.
ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, ശൂറ കൗൺസിൽ അംഗങ്ങൾ, പാർലമെൻറ് അംഗങ്ങൾ, വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പാർലമെൻറ് പ്രതിനിധി സംഘങ്ങൾ തുടങ്ങിയവരും ദുബൈയിൽ നടന്ന സമ്മേളനത്തിൽ സംബന്ധിച്ചു. മേഖലയിൽ ഇതാദ്യമായാണ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഉന്നത തല പരിപാടി ഒരുക്കിയത്. പരിസ്ഥിതി സുരക്ഷയിൽ പാർലമെന്റുകൾക്ക് കൂടുതൽ ഇടപെടാൻ ഇത്തരം പരിപാടികൾകൊണ്ട് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.