മനാമ: തുർക്കിയയിലെ അങ്കാറയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. തീവ്രവാദം അമർച്ച ചെയ്യാനും ഭീകരവാദത്തിന്റെ വേരറുക്കാനുമുള്ള തുർക്കിയയുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം അക്രമങ്ങൾ മതാശയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണ്.
സമാധാനം സ്ഥാപിക്കുന്നതിന് തുർക്കിയ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വിജയകരമാകുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.