മനാമ: റഫ പട്ടണത്തിനുനേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയംപ്രാപിച്ച പട്ടണമാണിത്. സിവിലിയന്മാരുടെ ജീവൻ ഹനിക്കുന്ന ഹീനമായ നിലപാടാണ് ഇസ്രായേൽ തുടർന്നു കൊണ്ടിരിക്കുന്നത്.
ഇത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങളും യു.എൻ പ്രമേയങ്ങളും പാലിക്കാൻ ഇസ്രായേൽ തയാറാകണമെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ഓർമിപ്പിച്ചു. മാനുഷിക ദുരന്തം അവസാനിപ്പിക്കുന്നതിന് പകരം കൂടുതൽ സങ്കീർണമാക്കുന്ന രീതിയാണ് ഇസ്രായേൽ കൈക്കൊള്ളുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.