മനാമ: ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ വികസന പദ്ധതികൾ തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതിയുടെ നിർദേശ പ്രകാരം കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തിലും വിലക്കയറ്റത്തിന് ബദലായി നൽകുന്ന സാമ്പത്തിക സഹായത്തിലും മാറ്റം വരുത്താൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷനായ ധനകാര്യ, സന്തുലിത ബജറ്റ് കാര്യ മന്ത്രിസഭ സമിതിയെ ചുമതലപ്പെടുത്തി.
സുതാര്യത, ഉത്തരവാദിത്തം, പൊതുമുതൽ സംരക്ഷണം എന്നിവ ലക്ഷ്യംവെച്ച് മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനങ്ങളുടെ നിരീക്ഷണം തുടരാനും തീരുമാനിച്ചു. അഴിമതിക്കെതിരായ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രവർത്തനത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ധീരതയോടെയും ആത്മാർഥതയോടെയും സേവനമനുഷ്ഠിച്ച പൊലീസുകാർക്ക് പ്രത്യേക മെഡലുകൾ നൽകാനുള്ള ഹമദ് രാജാവിെൻറ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ബഹ്റൈൻ മുംതലാകത് ഹോൾഡിങ് കമ്പനിയുടെ ചെയർമാനായി ധനകാര്യ മന്ത്രിയെ ചുമതലപ്പെടുത്തുന്നതിനുള്ള നിർദേശത്തിനും അംഗീകാരമായി. വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും ഇ-സേവനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി സൽസ്വഭാവ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. വ്യവസായ മേഖലയിലെ സാമ്പത്തിക വളർച്ചയും ലാഭവും ലക്ഷ്യമിടുന്ന അഞ്ച് സുപ്രധാന മേഖലകളിലൂന്നിയ 23 പദ്ധതികൾ മിനിസ്റ്റീരിയൽ കമ്മിറ്റി മന്ത്രിസഭയിൽ അവതരിപ്പിച്ചു. യു.എ.ഇ സന്ദർശനം, ദുബൈയിലെ ബഹ്റൈൻ കോൺസുലേറ്റ് തുറക്കൽ, വിവിധ സമ്മേളനങ്ങളിലെ മന്ത്രിമാരുടെ പങ്കാളിത്തം തുടങ്ങിയവയെക്കുറിച്ച റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.