ഫ​ല​സ്തീ​ന് യു.​എ​ൻ പൂ​ർ​ണ അം​ഗ​ത്വം: പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ: ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പ​ല​സ്തീ​ൻ രാ​ജ്യ​ത്തി​ന് പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ന്ന ക​ര​ട് പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ബ​ഹ്റൈ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​വും യു​എ​ന്നി​ലെ അ​തി​ന്‍റെ പൂ​ർ​ണ അം​ഗ​ത്വ​വും നി​യ​മ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ദേ​ശ​ത്ത് നീ​തി​യും ശാ​ശ്വ​ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നി​വാ​ര്യ​മാ​യ ചു​വ​ടു​വെ​പ്പാ​ണി​ത്. സ്വാ​ത​ന്ത്ര്യ​വും നീ​തി​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും സു​ര​ക്ഷി​ത​ത്വ​വും മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ​പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Expresses Regret Over UN Security Council's Failure to Pass Resolution Accepting Palestine's Full UN Membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.