ബഹ്‌റൈൻ ഗ്രാൻഡ് പ്രി: ഇൗ വർഷം രണ്ട്​ റേസുകൾ

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​യു​ടെ പു​തി​യ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം ര​ണ്ട് റേ​സു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. ഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ്​ എ​യ​ർ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ ​ന​വം​ബ​ർ 27-29 തീ​യ​തി​ക​ളി​ലും ഫോ​ർ​മു​ല വ​ൺ റോ​ള​ക്​​സ്​ സാ​ഖി​ർ ഗ്രാ​ൻ​ഡ്​ പ്രീ ​ഡി​സം​ബ​ർ 4-6 തീ​യ​തി​ക​ളി​ലു​മാ​ണ്​ ന​ട​ക്കു​ക.

ഒ​​​രു സീ​സ​ണി​ൽ ര​ണ്ട്​ ഫോ​ർ​മു​ല വ​ൺ റേ​സു​ക​ൾ ബ​ഹ്​​റൈ​നി​ൽ ന​ട​ത്തു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​ർ​ച്ചി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം മാ​റ്റി​വെ​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വെ​ച്ചി​രു​ന്നു. 2020 സീ​സ​ണി​ൽ 17 റേ​സു​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ്​ ഫോ​ർ​മു​ല വ​ൺ സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​​ലെ മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ പി​ന്നീ​ട്​ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.