മനാമ: ബഹ്റൈനിൽ നടക്കുന്ന 33ാമത് അറബ് ഉച്ചകോടിയുടെ സ്മരണക്കായി ബഹ്റൈൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഉച്ചകോടി നടക്കുന്ന സഖീർ പാസലിന്‍റെ ചിത്രവും അറബ് ഉച്ചകോടിയുടെ ലോഗോയും ചേർത്താണ് സ്റ്റാമ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. ആദ്യമായി ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടിയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്റ്റാമ്പ് ഇറക്കുന്നതെന്ന് ബഹ്റൈൻ പോസ്റ്റൽ വൃത്തങ്ങൾ വ്യക്തമാക്കി.
500 ഫിൽസിന്‍റെ 10 സ്റ്റാമ്പുകൾ അഞ്ച് ദിനാറിന് രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫിസുകളിലും ലഭിക്കും. സ്റ്റാമ്പ് ഇറക്കുന്നതിന്‍റെ ആദ്യ ദിവസം കവറോടു കൂടി ഒരു ദിനാറിനായിരിക്കും നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.