മനാമ: പ്രവാസികളുടെ അഭിമാന സ്ഥാപനമായ ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാസമർപ്പണം പൂർത്തിയായി. ഡിസംബർ എട്ടിനാണ് തെരഞ്ഞെടുപ്പ്. അതായത്, ഇനി കൃത്യം ഒരാഴ്ച. 2017-2020 വർഷത്തേക്കുള്ള ഭരണസമിതിയാണ് ഇൗ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരിക. ഡിസംബർ എട്ടിന് ചേരുന്ന ജനറൽ ബോഡിക്ക് ശേഷമായിരിക്കും വോട്ടെടുപ്പ്.വീണ അറോറ,മുഹമ്മദ് ഗൗസ്, മുഹമ്മദ് സലിം, ലെനി പി. മാത്യു, തോമസ് മത്തായി എന്നിവരെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ സ്കൂളിൽ സ്ഥാനാർഥികൾ മുമ്പാകെ തെരഞ്ഞെടുപ്പ് ഒാഫീസർമാർ തെരഞ്ഞെടുപ്പിെൻറ നടപടി ക്രമങ്ങൾ വിശദീകരിച്ചു.ഇതിൽ 31 പേർ പെങ്കടുത്തു.സ്ഥാനാർഥികൾക്ക് പെരുമാറ്റ ചട്ടത്തിെൻറ പകർപ്പ് നൽകി. രക്ഷിതാക്കളുടെ പേരുവിവരങ്ങളും കാമ്പയിനായി കൈമാറി. ഇത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സ്ഥാനാർഥികളിൽ നിന്ന് വാങ്ങിയിട്ടുണ്ട്.
നവംബർ 27ഉച്ച രണ്ടുമണിവരെയായിരുന്നു പത്രികകൾ സമർപ്പിക്കാനുള്ള സമയം. നവംബർ 28ന് വൈകീട്ട് ആറുവരെ പത്രികകൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചിരുന്നു. 29ന് ഉച്ച രണ്ടുമണി വരെ പത്രികകൾ പിൻവലിക്കാൻ സാവകാശം നൽകിയിരുന്നു.
29നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച്, രണ്ട് ഡമ്മി സ്ഥാനാർഥികൾ പത്രിക പിൻവലിച്ചിട്ടുണ്ട്. ശേഷിക്കുന്ന 32 പേർ മത്സര രംഗത്തുണ്ട്. അഞ്ച് കൂട്ടായ്മകളാണ് മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും പ്രിൻസ് നടരാജെൻറ നേതൃത്വത്തിലുള്ള പി.പി.എ, ഫ്രാൻസിസ് കൈതാരത്തിെൻറ നേതൃത്വത്തിലുള്ള യു.പി.എ, അജയകൃഷ്ണൻ നേതൃത്വം നൽകുന്ന യു. പി.പി എന്നീ പാനലുകൾ തമ്മിലാണ് മത്സരം. മറ്റൊരു ഗ്രൂപ്പിന് രാഖി ജനാർദനൻ ആണ് നേതൃത്വം നൽകുന്നത്. തമിഴ് കൂട്ടായ്മയുടെ ഒരു പാനലും രംഗത്തുണ്ട്. ഡിസംബർ എട്ടിന് രാത്രിയോടെ ഫലം അറിയും. ചെയർമാൻ,വൈസ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധി, തുടർച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്‌കൂൾ ഭരണ സമിതി.ഇതിൽ മന്ത്രാലയം അംഗം, സ്റ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, തുടർച്ച അംഗം എന്നിവർ ഒഴികെ ബാക്കി ഏഴുപേരെയാണ് വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുക.
ഡിസംബർ എട്ടിന് രാവിലെ എട്ടു മണിക്ക് ജനറൽ ബോഡി ആരംഭിക്കും. നിലവിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് വായിക്കൽ, കഴിഞ്ഞ ജനറൽ ബോഡിയിലെ മിനുട്സ് അംഗീകരിക്കൽ, അക്കാദമിക് റിപ്പോർട്ട് വായന, പ്രധാന കരാറുകൾ അംഗീകരിക്കൽ, സ്‌കൂൾ ഭരണഘടന മാറ്റം തുടങ്ങി 11 ഓളം അജണ്ടകളാണ് ജനറൽ ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കുന്നതിനായി ബഹ്റൈെൻറ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാർഷിക മെമ്പർഷിപ്പ് അടച്ചിട്ടുള്ള രക്ഷിതാക്കൾക്ക് മാത്രമേ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ.
തെരെഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയാണ് നടക്കുക. സി.പി.ആർ, സ്‌കൂൾ അംഗത്വ നമ്പർ തുടങ്ങിയവ രക്ഷിതാക്കൾ തെരെഞ്ഞെടുപ്പിനു വരുമ്പോൾ കരുതണം. ഇന്ത്യൻ സ്‌കൂൾ ഭരണം പിടിക്കാനുള്ള തയാറെടുപ്പുകൾ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുേമ്പ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസത്തോടെ ഇത് സജീവമായി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം തങ്ങൾ ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് പി.പി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എസ്.വി.ബഷീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്ക്വാഡ് വർക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോർണർ മീറ്റിങ് കഴിഞ്ഞ ദിവസം തുടങ്ങി. ഹൂറയിൽ നടന്ന യോഗത്തിൽ 200 ഒാളം പേർ പെങ്കടുത്തു. ആറിന് പ്രചാരണത്തിെൻറ ഫിനാലെ നടക്കും. സൽമാനിയ മെർമറിസ് ഹാളിലാണ് ഫിനാെല നടക്കുന്നത്. രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിൻസ് നടരാജെൻറ നേതൃത്വത്തിലുള്ള ഭരണതുടർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും തങ്ങളുടെ പാനൽ മികച്ച വിജയം നേടുമെന്നും എസ്.വി.ബഷീർ പറഞ്ഞു.
ബസ് സ്റ്റോപ് കാമ്പയിനും കോർണർ മീറ്റിങ്ങുകളുമായി തങ്ങൾ പ്രചാരണത്തിൽ മുന്നേറിയതായി യു.പി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഇ.കെ.പ്രദീപൻ പറഞ്ഞു. ഹൂറ, റിഫ, മനാമ, ഹിദ്ദ്, സിംസ് കോർണർ മീറ്റിങ്ങുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇൗ മാസം ആറിന് കെ.സി.എയിൽ നടക്കുന്ന ഫിനാലെയിൽ 1000പേരെങ്കിലും പെങ്കടുക്കുമെന്നാണ് കരുതുന്നത്. ഫ്രാൻസിസ് കൈതാരത്ത് നയിക്കുന്ന പാനൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൃഹ സന്ദർശനത്തിനാണ് തങ്ങളുടെ പാനൽ മുൻതൂക്കം കൊടുക്കുന്നതെന്ന് യു.പി.പി തെരഞ്ഞെടുപ്പ് കൺവീനർ രാജ്ലാൽ തമ്പാൻ പറഞ്ഞു. ഫോൺ കാമ്പയിനിെൻറ ഒന്നാം ഘട്ടം ഇതിനകം പൂർത്തിയാക്കി. പതിനായിരത്തോളം പേരെ വിളിച്ചു. ആറിന് ബാങ് സാങ് തായ് റെസ്റ്റോറൻറ് ഹാളിൽ ഫിനാലെ നടക്കും.
യു.പി.പിയുടെ ആറുവർഷത്തെ ഭരണ നേട്ടങ്ങളാണ് പ്രചാരണത്തിൽ അവതരിപ്പിക്കുന്നത്. ആരോപണങ്ങളിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി.പി, പി.പി.എ എന്നീ പാനലുകളിലായി നടന്ന കഴിഞ്ഞ തവണത്തെ മത്സത്തിൽ നിന്ന് വിഭിന്നമായുള്ള കൂട്ടുകെട്ടുകളും സഖ്യങ്ങളുമാണ് ഇത്തവണ ഉരുത്തിരിഞ്ഞത്. ഭരണസമിതിയായ പി.പി.എയുടെ ചെയർമാൻ സ്ഥാനാർഥി വീണ്ടും പ്രിൻസ് നടരാജൻ തന്നെയാണ്.പി.പി. എ ഭരണസമിതിയിലെ ചില പ്രമുഖ വ്യക്തികൾ മുന്നണി വിട്ടിട്ടുണ്ടെങ്കിലും എതിർ പക്ഷത്തുള്ളവർക്ക് വസ്തുനിഷ്ഠമായി ഒരു ആരോപണവും പ്രിൻസ് നടരാജനെതിരെ ഉന്നയിക്കാനായിട്ടില്ല എന്നതാണ് തങ്ങളുടെ കൂട്ടായ്മയുടെ പിൻബലമെന്ന് അവർ കരുതുന്നു. കേരളീയ സമാജം ഭരണസമിതിയോട് വിയോജിപ്പുള്ള വിവിധ ഗ്രൂപ്പുകൾ പ്രിൻസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
തുടക്കം മുതൽ പ്രതിപക്ഷം എന്ന നിലയിൽ പ്രവർത്തിച്ച യു. പി.പി, സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോണിെൻറ നേതൃത്വത്തിൽ സജീവമാണ്. െഎ.സി.ആർ.എഫിലും പ്രവാസി സാമൂഹിക മേഖലയിലും സജീവമായ അജയകൃഷ്ണനാണ് യു.പി.പിയുടെ ചെയർമാൻ സ്ഥാനാർഥി. റഫീഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിട്ടുപോയെങ്കിലും അത് തങ്ങളെ ബാധിക്കില്ല എന്നാണ് അവർ പറയുന്നത്. റഫീഖ് അബ്ദുള്ള ഇപ്പോൾ യു.പി.എ പാനൽ സ്ഥാനാർഥിയാണ്.
സമാജം ഗ്രൂപ്പിെൻറ പിന്തുണയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് യു.പി.എ മുന്നണി പ്രവർത്തനങ്ങൾ തുടങ്ങിയത്. സ്‌കൂൾ മുൻ ചെയർമാനും സമാജം പ്രസിഡൻറുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് മുന്നണി രൂപവത്കരിച്ചത്. രാധാകൃഷ്ണ പിള്ളയുടെ നേതൃപാടവം തങ്ങൾക്ക് കരുത്താകുമെന്ന ആത്മവിശ്വാസമാണ് യു.പി.എ പ്രകടിപ്പിക്കുന്നത്.സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ ഇതിനകം ഉറപ്പിക്കാനായിട്ടുണ്ടെന്ന് യു.പി. എ വൃത്തങ്ങൾ പറഞ്ഞു. ‘സിംസ്’ ഉൾപ്പെടെ നിരവധി വേദികളിൽ സജീവമായ ഫ്രാൻസിസ് കൈതാരത്ത് ആണ് യു.പി.എ ചെയർമാൻ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.