മനാമ: അന്താരാഷ്ട്ര ബഹ്ൈറൻ എയർഷോ 2018 രണ്ടാംദിനത്തിലേക്ക് ജനപ്രവാഹം. ആയിരങ്ങളാണ് പ്രദർശനം കാണാൻ എത്തിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുതൽ രാജ്യത്തെ പൗരൻമാരും താമസക്കാരും ഉൾപ്പെടെയുള്ളവർവരെ രാവിലെ മുതൽ ഒഴുകിയെത്തുകയായിരുന്നു. ലോകത്തിെൻറ പ്രമുഖ വിമാനകമ്പനികളുടെയും ൈസനിക വിഭാഗങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ടതും സവിശേഷതകളുള്ളതുമായ വിമാനങ്ങളുടെ പ്രദർശനമായിരുന്നു ഏറെ ശ്രദ്ധേയം. ബഹ്റൈൻ ദേശീയ വിമാനകമ്പനിയായ ഗൾഫ് എയർ, യു.എ.ഇ എമിറേറ്റ്സിെൻറ പടുകൂറ്റൻ വിമാനമായ എ380 ശൈഖ് സയദ്, യു.എസ്. വിമാനങ്ങളും സൈനിക ഹെലിക്കോപ്റ്ററുകൾ എന്നിവയിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
വിമാനത്തിെൻറ ഉൾഭാഗങ്ങൾ കാണാനും സംവിധാനം അറിയാനുള്ള അവസരവും നൂറുകണക്കിനാളുകൾ ഉപയോഗപ്പെടുത്തി. വിമാനങ്ങളുടെ പ്രത്യേകതകളെ കുറിച്ച് വിവരിക്കാൻ ക്യാപ്ടൻമാരും എയർഹോസ്റ്റസുമാരും മുന്നോട്ടുവന്നതും വിമാനപ്രേമികൾക്ക് സന്തോഷം നൽകി. ഉച്ചക്ക് 12.50 ന് ബഹ്റൈൻ ഡിഫൈൻസ് ഫോഴ്സിെൻറ പാരച്ചൂട്ട് ഡ്രോപ്സ് തുടങ്ങി. ആർ.ബി.എ.എഫ്. ഫ്ലൈപാസ്റ്റ്, യു.എ.ഇ മിറാഷ് 2000 എന്നിവയുടെ അഭ്യാസ പ്രകടനങ്ങൾക്കുശേഷം 1.20 ന് ഗൾഫ് എയർ എ 320 െഫ്ലെപാസ്റ്റ്, 1.50 ന് യു.എ.ഇ എഫ് 162.17 ഗ്ലോബൽ സ്റ്റാഴ്സ് തുടങ്ങിയവയുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. വൈകുന്നേരത്തോടെ ൈഫറ്റുകളുടെ ഫയർവർക്സ് ആരംഭിച്ചു. വർണ്ണമഴയുമായി ആകാശത്ത് ചാഞ്ഞും ചരിഞ്ഞും വളഞ്ഞും പുളഞ്ഞുമുള്ള ൈഫ്ലറ്റുകളുടെ അഭ്യാസ പ്രകടനം ആവേശകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.