മനാമ: അറബ്-ഇന്ത്യ സഹകരണ ഫോറത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ഈജിപ്തിെൻറ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ നിലവിൽ സഹകരിച്ചുകൊണ്ടിരിക്കുന്ന മേഖലകളെക്കുറിച്ച് ചര്‍ച്ച നടന്നു. ബഹ്റൈനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രാലയത്തിലെ അറബ്കാര്യ വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ഈദ്, ആഫ്രോ-ഏഷ്യന്‍ കാര്യ ഡയറക്ടറും അറബ് ലീഗിലെ ബഹ്റൈന്‍ സ്ഥിരം പ്രതിനിധിയുമായ അബ്ദുറഹ്മാന് ഹസന് ഹാഷിം എന്നിവര്‍ പങ്കെടുത്തു. ഫോറത്തിെൻറ ആദ്യ യോഗം 2014ല്‍ ന്യൂഡല്‍ഹിയിലാണ് ചേര്‍ന്നത്. എല്ലാ രണ്ടു വര്‍ഷത്തിലും മന്ത്രിതല യോഗങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ മേഖലകളിലെ സഹകരണ പുരോഗതിയുടെ ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.