മനാമ: കോവിഡ് പരിശോധനയിൽ ബഹ്റൈൻ ലോകത്ത് മുൻനിരയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. 1000 പേരിൽ 707 പേർക്ക് എന്ന തോതിലാണ് രാജ്യത്ത് പരിശോധന നടക്കുന്നത്. 'കണ്ടെത്തുക, പരിശോധിക്കുക, ചികിത്സിക്കുക' എന്ന നയത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷം പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനവും മരണനിരക്ക് കേവലം 0.4 ശതമാനവുമാണ്. കോവിഡ് വാക്സിെൻറ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ വളൻറിയർമാരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് രോഗികളുടെ എണ്ണം ഇരട്ടിയാകാൻ എടുത്ത സമയം 42 ദിവസമാണെന്ന് സുപ്രീം കൗൺസിൽ ഒാഫ് ഹെൽത്തിലെ പബ്ലിക് ഹോസ്പിറ്റൽ ഒാേട്ടാണമി േപ്രാജക്ട് മാനേജർ ലഫ്. കേണൽ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
കഴിഞ്ഞ 25 ദിവസത്തിനിടെ കേസുകൾ ഇരട്ടിയായിട്ടില്ല.ബഹ്റൈനികൾക്കിടിയിൽ രോഗികൾ ഇരട്ടിയാകാൻ എടുത്ത സമയം ജൂലൈ എട്ടിലെ കണക്കനുസരിച്ച് 25 ദിവസമാണ്. കഴിഞ്ഞ 48 ദിവസത്തിനിടെ കേസുകൾ ഇരട്ടിയായിട്ടില്ല. ജൂലൈ നാല് വരെയുള്ള കണക്കനുസരിച്ച് പ്രവാസികൾക്കിടയിൽ ഇത് 34 ദിവസമാണ്. കഴിഞ്ഞ 48 ദിവസത്തിനിടയിൽ പ്രവാസികൾക്കിടയിൽ കേസുകൾ ഇരട്ടിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.