ബഹ്റൈൻ മലയാളി സെയിൽസ് ടീം സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി.എം.എസ്.ടി) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അദിലിയ ബാങ് സാങ് തായ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ നാന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ഗഫൂർ കയ്പമംഗലം, ഫസൽ ഭായ്, ലുലു ഗ്രൂപ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ അഡ്വൈസറി ചെയർമാൻ സിജു കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂടാതെ മതപണ്ഡിതൻ മുസാദിഖ് ഹാഷിം റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ മേന്മയെകുറിച്ചും റമദാൻ സന്ദേശവും നൽകി സംസാരിച്ചു.
ദിലീപ് മോഹൻ സ്വാഗതവും ട്രഷററും പ്രോഗ്രാം കൺവീനറും കൂടിയായ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയന്റ് സെക്രട്ടറിമാരായ അഗസ്റ്റിൻ മൈക്കിൾ, ബൈജു മാത്യൂ, മെംബർഷിപ് സെക്രട്ടറി സജിത്ത്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, സത്യൻ കേറ്റൻ, ബഷീർ, ശ്രീലേഷ് ശ്രീനിവാസ് , ഗണേഷ് കുറാർ, ഷിഹാബ് മരക്കാർ, അഷ്റഫ്, ലിജിൻ, ഹസൻ, നീരജ്, പ്രശാന്ത്, പ്രജീഷ് കെ.പി, അഷ്റഫ് ഹൈദ്രു എന്നിവർ ഇഫ്താർ വിരുന്നിന്
നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.