മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന 896 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി.
പ്രധാന കേസുകളിൽ ഉൾപ്പെട്ട ചിലർക്കടക്കമാണ് പൊതുമാപ്പ് ലഭിച്ചത്. ശിക്ഷയുടെ ഒരു ഭാഗം പൂർത്തിയാക്കിയവരും, ഇതര ശിക്ഷാ പദ്ധതികളിൽ ശിക്ഷ അനുഭവിക്കുന്നവരും മാപ്പ് ലഭിച്ചവരിലുണ്ട്.
ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലി ആഘോഷത്തിനിടെയാണ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.