മനാമ: ബഹ്റൈൻ നാഷനൽ ഡേ സെലിബ്രേഷനോട് അനുബന്ധിച്ച് ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ വെൽഫെയർ സമിതിയുടെ നേതൃത്തിൽ ദാറുൽ ശിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ പാർലമെന്റേറിയൻ ഡോ. ഹസൻ ഈദ് ബുകമ്മാസ് മുഖ്യാതിയായിരുന്നു.
പ്രമുഖ സാമൂഹിക പ്രവർത്തകരായ ഫസൽ ഹഖ്, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, സയിദ് ഹനീഫ, മനോജ് വടകര, നിസാർ കൊല്ലം, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ടിയൻ, ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി, വെൽഫെയർ പ്രസിഡന്റ് സിയാദ് എ.പി, ഗുദൈബിയ സെന്റർ പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാർ, സംഘടന പ്രസിഡന്റ് വി.എം. ബഷീർ, ദഅ്വ സെക്രട്ടറി അഹ്മദ് സഖാഫി, പബ്ലിക്കേഷൻ പ്രസിഡന്റ് നവാസ് വളപട്ടണം, ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ സമീർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു.
ദാറുൽ ശിഫ മെഡിക്കൽ സെൻട്രൽ ഹൂറ ബ്രാഞ്ചിൽ നടന്ന ക്യാമ്പ് സെൻട്രൽ വെൽഫെയർ പ്രസിഡന്റ് അഷറഫ് സി.എച്ച് അധ്യക്ഷത വഹിച്ചു. സെൻട്രൽ സെക്രട്ടറി ഷാഫി വെളിയങ്കോട് സ്വാഗതം പറഞ്ഞു. ഇവന്റ് ഡോക്ടർ ബുക്കമ്മാസ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ക്യാമ്പിന് സെൻട്രൽ വെൽഫെയർ സെക്രട്ടറി അബൂബക്കർ എൻ.കെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.