ദേശീയ ദിനത്തില്‍ ഷിഫ അല്‍ ജസീറയില്‍ പ്രത്യേക പാക്കേജ്

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രി പ്രത്യേക ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ചു. 53-ാമത് ദേശീയ ദിനത്തിന് ആദരമായി 53 ലാബ് ടെസ്റ്റുകള്‍ 5.3 ബഹ്‌റൈന്‍ ദീനാറിന് ലഭ്യമാകും. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് ഈ പ്രത്യേക പാക്കേജ് ലഭ്യമാകുക.

പാക്കേജില്‍ ഉള്‍പ്പെടുന്ന ടെസ്റ്റുകള്‍: ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് (എഫ്ബിഎസ്), കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്.എല്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, വിഎല്‍ഡിഎല്‍, യൂറിയ (ബണ്‍), സീറം ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, ടോട്ടല്‍ പ്രോട്ടീന്‍, ആല്‍ബുമിന്‍, ഗ്ലോബുലിന്‍, ടോട്ടല്‍ ബിലിറുബിന്‍, ഡയറക്ട് ബിലിറുബിന്‍, ഇന്‍ഡയറക്ട് ബിലിറുബിന്‍, ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റേസ്, എസ്ജിപിടി, എസ്ജിഒടി, സിബിസി (23 ടെസ്റ്റുകള്‍), യൂറിന്‍ അനാലിസിസ് (7 ടെസ്റ്റുകള്‍), എല്‍ഡിഎച്ച്, ഗാമ ജിടി, സീറം മഗ്‌നീഷ്യം, സീറം കാല്‍സ്യം, സീറം ഫോസ്ഫറസ്.ഇതിനുപുറമേ, പാക്കേജില്‍ ബിഎംഐ, ബിപി ചെക്കപ്പ് എന്നിവ സൗജന്യമായി ലഭിക്കും.

രക്തപരിശോധന ഫലം ലഭിച്ചശേഷം സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമായിരിക്കും. 16, 17 തീയതികളില്‍ രാവിലെ എട്ടു മുതല്‍ 12 വരെയാണ് പാക്കേജ് ലഭ്യമാകുക.താരതമ്യേനെ ചെലവേറിയ ഈ ടെസ്റ്റുകള്‍ 90 ശതമാനംം കുറവിലാണ് പാക്കേജില്‍ ലഭ്യമാകുന്നതെന്നും ഈ അവസരം പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 17288000, 16171819.

Tags:    
News Summary - Special package on Shifa Al Jazeera on National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.