നാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡി യോഗം ബി.എം.സിയിൽ നടന്നു. ചടങ്ങിൽ അജി പി. ജോയ്, ഇ.വി. രാജീവൻ, ജയേഷ് താന്നിക്കൽ, ബാബു കുഞ്ഞിരാമൻ, ദീപ ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു. രവി മരാത്ത് ചടങ്ങ് നിയന്ത്രിച്ചു.
ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപവത്കരിച്ചു. ബഹ്റൈൻ മലയാളി ഫോറത്തിന്റെ പുതിയ പ്രസിഡന്റായി അജി പി. ജോയ്, ജനറൽ സെക്രട്ടറിയായി ജയേഷ് താന്നിക്കൽ, ട്രഷററായി സുനീഷ് മാവേലിക്കര എന്നിവരെ തെരഞ്ഞെടുത്തു.
അമ്പിളി ഇബ്രാഹിം വൈസ് പ്രസിഡന്റായും, റജീന ഇസ്മായിൽ ജോയന്റ് സെക്രട്ടറിയായും, ശിവാബിക മെംബർഷിപ് സെക്രട്ടറിയായും, മനോജ് പിലിക്കോട് എന്റർടെയ്മെന്റ് സെക്രട്ടറിയായും, തോമസ് ഫിലിപ് മീഡിയ കൺവീനറായും, ഇ.വി. രാജീവൻ അഡ്വൈസറി ബോർഡ് ചെയർമാനായും പ്രേം പിള്ള, ബാലു എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും 2025 -2027 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽവന്നു.
സാംസ്കാരിക, ജീവകാരുണ്യ, കലാ സാഹിത്യ, കായിക, സ്ത്രീ ശാക്തീകരണ മേഖലകളിലെല്ലാം വിവിധ പരിപാടികൾ നടത്താൻ ബഹ്റൈൻ മലയാളി ഫോറം പുതിയ കമ്മിറ്റി തീരുമാനിച്ചു. ഫോറത്തിലേക്ക് അംഗങ്ങളാകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
39156283, 38424533, 3909 6157
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.