പ്ര​വാ​ച​ക​നെ അ​ധി​ക്ഷേ​പി​ക്ക​ൽ: പ്ര​തി​യു​​ടെ അ​പ്പീ​ൽ ത​ള്ളി

മ​നാ​മ: പ്ര​വാ​ച​ക​നെ അ​ധി​ക്ഷേ​പി​ച്ച​തി​ന്‍റെ പേ​രി​ൽ ഒ​രു​വ​ർ​ഷം ത​ട​വി​ന്​ വി​ധി​ച്ചി​രു​ന്ന പ്ര​തി ന​ൽ​കി​യ റി​വി​ഷ​ൻ ഹ​ര​ജി കോ​ട​തി ത​ള്ളി. റി​ന്യൂ​വ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്തി​നെ​തി​രെ​യാ​ണ്​ നേ​ര​ത്തേ കോ​ട​തി ഒ​രു​വ​ർ​ഷം ത​ട​വി​ന്​ വി​ധി​ച്ചി​രു​ന്ന​ത്.

വി​ധി​ക്കെ​തി​രെ പ്ര​തി ന​ൽ​കി​യ റി​വി​ഷ​ൻ ഹ​ര​ജി​യാ​ണ്​ പ്ര​തി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ കോ​ട​തി ത​ള്ളി​യ​ത്. പ്ര​തി വി​ദേ​ശ​ത്ത്​ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​ൽ അ​യാ​ൾ​ക്ക്​ പ​ക​രം അ​ഭി​ഭാ​ഷ​ക​നാ​ണ്​ കോ​ട​തി​യി​ലെ​ത്തി​യ​ത്. പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​കേ​ണ്ട​തു​ണ്ടെ​ന്നും റി​വി​ഷ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്​ ന​ബി​യെ പ്ര​തി പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന്​ തെ​ളി​ഞ്ഞി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.