മനാമ: ബഹ്റൈൻ- ഒമാൻ സംയുക്ത സൈനിക പരിശീലനം സമാപിച്ചു. ‘അറേബ്യൻ ലിയോപോഡ് 5’ എന്ന പേരിൽ നടന്ന പരിശീലനത്തിൽ ബഹ്റൈനിലെ പ്രതിരോധ സേനയുടെ യൂനിറ്റുകൾക്കൊപ്പം റോയൽ ആർമി ഓഫ് ഒമാനും പങ്കെടുത്തു. ഒമാനിലെ ജബൽ അഖ്ദറിലെ (ഗ്രീൻ മൗണ്ടൻ) പരിശീലന മേഖലയിലായിരുന്നു അഭ്യാസം.
റോയൽ ആർമി ഓഫ് ഒമാൻ (ആർ.എ.ഒ) ഉദ്യോഗസ്ഥരുടെ തയാറെടുപ്പ് നിലനിർത്തുന്നതിനുള്ള പരിശീലന പദ്ധതിയുടെ പശ്ചാത്തലത്തിലായിരുന്നു അഭ്യാസം. പരിശീലനത്തിൽ പങ്കെടുക്കാനായെത്തിയ ബഹ്റൈൻ റോയൽ സ്പെഷൽ ഫോഴ്സിന്റെ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ഹസൻ അലി അൽ നുഐമിയെയും പ്രതിനിധി സംഘത്തെയും ആർ.എ.ഒ കമാൻഡർ മേജർ ജനറൽ മത്തർ സലിം അൽ ബലൂഷി സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും പരസ്പര താൽപര്യമുള്ള നിരവധി സൈനിക കാര്യങ്ങൾ ചർച്ച ചെയ്തു. ആർ.എ.ഒയിലെ ഓപറേഷൻസ് ആൻഡ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് സുലൈമാൻ അൽ ബാദി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.