ആ​റാ​മ​ത്​ അ​റ​ബ്​ പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി ബ​ഹ്​​റൈ​നും

മ​നാ​മ: കൈ​റോ​വി​ൽ സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത്​ അ​റ​ബ്​ പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ല​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ബ​ഹ്​​റൈ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്.

വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ന്മാ​രും പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ‘സു​ര​ക്ഷി​ത ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ഉ​പ​യോ​ഗം പാ​ർ​ല​മെ​ന്‍റ്​ ന​ട​പ​ടി​ക​ളി​ൽ സാ​ധ്യ​മാ​ക്ക​ൽ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച സ​മ്മേ​ള​നം ഈ ​മാ​സം 28 വ​രെ തു​ട​രും.

വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മെ​ന്‍റു​ക​ളും അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി സ​മീ​പി​ക്കു​ന്ന​തി​നും സ​മ്മേ​ള​നം നി​മി​ത്ത​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ന്മാ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​യും ന​ട​ത്തി. 

Tags:    
News Summary - Bahrain participates in the 6th Arab Parliamentary Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.