ആറാമത് അറബ് പാർലമെന്റ് സമ്മേളനത്തിൽ പങ്കാളിയായി ബഹ്റൈനും
text_fieldsമനാമ: കൈറോവിൽ സംഘടിപ്പിച്ച ആറാമത് അറബ് പാർലമെന്റ് സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. ബഹ്റൈൻ പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തിൽ സംബന്ധിച്ചത്.
വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അധ്യക്ഷന്മാരും പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ‘സുരക്ഷിത ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം പാർലമെന്റ് നടപടികളിൽ സാധ്യമാക്കൽ’ എന്ന പ്രമേയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനം ഈ മാസം 28 വരെ തുടരും.
വിവിധ അറബ് രാജ്യങ്ങളിലെ പാർലമെന്റുകളും അവയുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും അറബ് മേഖലയിലെ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതിനും സമ്മേളനം നിമിത്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഹ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. അറബ് രാജ്യങ്ങളിൽ നിന്നെത്തിയ പാർലമെന്റ് അധ്യക്ഷന്മാരുമായി അദ്ദേഹം ചർച്ചയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.