മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ 2024 ലേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു. പ്രസിഡന്റ് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ്, രക്ഷാധികാരികളായി മോനി ഒടികണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ് അങ്ങാടിക്കൽ എന്നിവരും ജനറൽ കൺവീനറായി വർഗീസ് മോടിയിൽ, വൈസ് പ്രസിഡന്റ് ബോബി പുളിമൂട്ടിൽ, ജോയന്റ് സെക്രട്ടറി വിനീത് വി.പി, കോഓഡിനേറ്റർമാരായി അരുൺ പ്രസാദ്, സജു ഡാനിയൽ എന്നിവരും മെംബർഷിപ് സെക്രട്ടറി രെഞ്ചു ആർ. നായർ, ലേഡീസ് വിങ് പ്രസിഡന്റ് ഷീലു വർഗീസ്, ലേഡീസ് വിങ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ സുനു കുരുവിള, എബിൻ ജോൺ, മീഡിയ കൺവീനർ വിഷ്ണു പി. സോമൻ, സോഷ്യൽ മീഡിയ രഞ്ജു.ആർ, സുഭാഷ് തോമസ്, ആർട്സ് ആൻഡ് എന്റർടൈൻമെന്റ് സെക്രട്ടറിമാർ ലിജൊ ബാബു, ജെയ്സൺ, മഹേഷ് ജി. കുറുപ്പ്, സ്പോര്‍ട്സ് കോഓഡിനേറ്റർമാർ അരുൺ കുമാർ, അജിത് എ.എസ്, മെഡിക്കൽ കോഓഡിനേറ്റർമാർ റോബിൻ ജോർജ്, ബിജോ തോമസ്, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, ജോബ് സെൽ കോഓഡിനേറ്റർമാർ അനിൽകുമാർ, അജി പി. ജോയ്, അജി ടി. മാത്യു, വിഷ്ണു പി. സോമൻ, നോർക്ക രജിസ്ട്രേഷൻ സുഭാഷ് തോമസ്, ബിജോയ്, ശ്യാം എസ്. പിള്ള, ലീഗൽ അഡ്വൈസർ അജു ടി. കോശി എന്നിവരും ചുമതലയേറ്റു.
എക്സിക്യൂട്ടിവ് അംഗങ്ങളായി രാജീവ് പി. മാത്യു, വിനോജ് മത്തായി, ഫിന്നി എബ്രഹാം, ബിനു പുത്തൻപുരക്കൽ, ബിനു കോന്നി, മോൻസി ബാബു, ലിജു എബ്രഹാം, ജേക്കബ് കൊന്നക്കൽ, സൈമൺ ജോർജ്, ജയഘോഷ് എസ്, റെജി ജോർജ്, വിനു, രാകേഷ് കെ.എസ്, ജിതു രാജ്, അഞ്ജു മോൾ വിഷ്ണു, ആഷാ എ. നായർ, ദയാ ശ്യാം, കുസുമം ബിജോയ്, ജിജിന ഫക്രുദീൻ എന്നിവരെയും തെരഞ്ഞെടുത്തു.
ബഹ്റൈനിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം, വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ചു നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ, ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, അർഹതപ്പെട്ട വിവിധ ലേബർ ക്യാമ്പുകളിൽ നടത്തുന്ന ഭക്ഷണവിതരണം, സാമ്പത്തിക പ്രയാസത്തിൽ നിയമക്കുരുക്കിൽ നാട്ടിൽ പോകാൻ സാധിക്കാത്തവർക്ക് നിയമ സഹായം, ബുദ്ധിമുട്ടുന്നവർക്ക് ടിക്കറ്റ്, ഫുഡ് കിറ്റ് വിതരണം, മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവ അസോസിയേഷൻന്റെ കീഴിൽ നടത്തിവരുന്നു.
പത്തനംതിട്ട ജില്ലയിലെ ബഹ്റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്താൻ അസോസിയേഷനിലൂടെ കഴിയുമെന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽനിന്നുമുള്ള ബഹ്റൈൻ പ്രവാസികൾക്ക് താങ്ങായി വർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ പ്രഥമ കർത്തവ്യമെന്നും സംഘാടകർ അറിയിച്ചു.
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്ന ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികൾക്ക് രഞ്ജു ആർ. നായരുമായി (34619002) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.