മനാമ: നിയമമേഖലയിൽ ബഹ്റൈനും സിംഗപ്പൂരും തമ്മിൽ സഹകരിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യാപാര സംബന്ധമായ കേസുകൾ തീർപ്പാക്കുന്നതിന് അന്താരാഷ്ട്ര വ്യാപാര കോടതി സ്ഥാപിക്കാനാണ് ധാരണ. ബഹ്റൈൻ ഇന്റർനാഷനൽ കോമേഴ്സ്യൽ കോർട്ട് (ബി.ഐ.സി.സി) എന്നായിരിക്കും ഇതിന്റെ പേര്. സിംഗപ്പൂർ ഇന്റർനാഷനൽ കൊമേഴ്സ്യൽ കോർട്ടിന്റെ മോഡലിലായിരിക്കും ഇത് സ്ഥാപിക്കപ്പെടുക. സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയുടെ കഴിഞ്ഞ വർഷത്തെ സിംഗപ്പൂർ സന്ദർശനത്തിനിടെയായിരുന്നു കരാറിൽ ഒപ്പുവെച്ചത്.
സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് ചീഫ് ജസ്റ്റിസ് സന്ദരീഷ് മേനോനാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. അന്താരാഷ്ട്ര വ്യാപാര തർക്കപരിഹാര കോടതി വ്യവഹാര മേഖലയിൽ സിംഗപ്പൂരിന്റെ അനുഭവ സമ്പത്ത് മുന്നിൽവെച്ചാണ് ബഹ്റൈൻ മുന്നോട്ടു നീങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.