മനാമ: ബഹ്റൈനെ പുരോഗതിയുടെ ഉന്നതിയിലേക്ക് നയിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്ക് ഹോസ്പിറ്റലിൽ ചികിത്സയിലയായിരുന്ന അദ്ദേഹത്തിെൻറ അന്ത്യം ബുധനാഴ്ച രാവിലെയായിരുന്നു. ഭൗതിക ശരീരം ബഹ്റൈനിൽ എത്തിച്ച് ഖബറടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.
ബഹ്റൈൻ ഭരണാധികാരിയായിരുന്ന സൽമാൻ ഇബ്ൻ ഹമദ് ആൽ ഖലീഫയുടെയും മൗസ ബിൻത് ഹമദ് ആൽ ഖലീഫയുടെയും രണ്ടാമത്തെ മകനായി 1935 നവംബർ 24നാണ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ജനനം. മനാമ ഹൈസ്കൂളിലും റിഫ പാലസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം.
1971ൽ ബഹ്റൈന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വർഷം മുമ്പാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാന മന്ത്രി ആയ വ്യക്തി എന്ന ബഹുമതിയോടെയാണ് അദ്ദേഹം വിടവാങ്ങുന്നത്. ബഹ്റൈെൻറ പുരോഗതിയുടെ പിന്നിലെ ചാലക ശക്തിയായി നിലകൊണ്ട അദ്ദേഹം ഇന്ത്യയോടും ഇന്ത്യക്കാരോടും അടുപ്പം സൂക്ഷിച്ച ഭരണാധികാരിയുമായിരുന്നു. 1958 മുതൽ 1961 വരെയുള്ള കാലത്ത് വിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷ സ്ഥാനം വഹിച്ച ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ 1961 മുതൽ 1966 വരെ ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടറുമായിരുന്നു. 1961ൽ ഇലക്ട്രിസിറ്റി ബോർഡ് പ്രസിഡൻറായി. 1962 മുതൽ 1967 വരെ മനാമ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷ സ്ഥാനവും വഹിച്ചു. 1964ൽ ബഹ്റൈൻ മെണേട്ടറി കൗൺസിൽ തലവനായിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ 1967 മുതൽ 1969 വരെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് കൗൺസിൽ ചെയർമാനുമായിരുന്നു. 1977ൽ സുപ്രീം ഡിഫൻസ് കൗൺസിൽ അധ്യക്ഷനായി.
ദീർഘകാലം ബഹ്റൈൻ പ്രധാനമന്ത്രി പദം അലങ്കരിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ രാജ്യത്തെ പുരോഗതിയുടെ ഉന്നതിയിലേക്ക് നയിച്ചാണ് വിടവാങ്ങുന്നത്. 2011ലെ 'അറബ് വസന്തം'പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോഴും നിശ്ചയദാർഡ്യത്തോടെ അതിനെ നേരിടാനും അതിജീവിക്കാനും കഴിഞ്ഞത് അദ്ദേഹത്തിെൻറ നേതൃത്വ ശേഷി വിളിച്ചോതുന്നു. നഗര വീഥികളുടെ ഇരു വശങ്ങളിലും ബഹ്റൈൻ ഭരണാധികാരിക്കൊപ്പം അദ്ദേഹത്തിെൻറ ചിത്രവും ദശാബ്ദങ്ങളോളം നിറഞ്ഞുനിന്നു.
ഒരാഴ്ച ദുഃഖാചരണം
മനാമ: അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി ബഹ്റൈനിൽ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ശേദീയ പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാർ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.