മനാമ: പ്രതിഭയുടെ 40 ാം വാര്‍ഷിക ലോഗോ പ്രകാശനം ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവും നാൽപത് വർഷമായി ബഹ്റൈനിൽ പ്രതിഭ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളുമായ സി.വി. നാരായണൻ നിർവഹിച്ചു. പ്രതിഭ ഓഫിസില്‍ നടന്ന ചടങ്ങിൽ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിനു മണ്ണില്‍ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈര്‍ കണ്ണൂര്‍, വനിതാ വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രന്, പ്രതിഭ ജോയന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, ഹ്രസ്വ സന്ദർശത്തിനായി ബഹ്റൈനിൽ എത്തിച്ചേർന്ന സി.പി.എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗം കൃഷ്ണൻ എന്നിവർ സംസാരിച്ചു. 40 വർഷത്തിന്റെ സന്തോഷ സൂചകമായി സുബൈര്‍ കണ്ണൂര്‍ നൽകിയ 40 പുസ്തകങ്ങള്‍ പ്രതിഭ ലൈബ്രറിക്കുവേണ്ടി ലൈബ്രേറിയൻ കെ.പി.അനില്‍കുമാര്‍, കമ്മിറ്റി അംഗം സുനില്‍ കുന്നത്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കാണ് ലോഗോ പ്രകാശനത്തോടെ ബഹ്റൈൻ പ്രതിഭ തുടക്കം കുറിച്ചതെന്ന് പ്രതിഭ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.