മനാമ: ബഹ്റൈനിലേക്കുള്ള പുതിയ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കിയ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ സംബന്ധിച്ച വ്യവസ്ഥകൾ എയർലൈൻസുകൾ കർശനമാക്കി. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിെൻറ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ.എച്ച്.ആർ.എ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് റിസർവേഷെൻറ രേഖ യാത്രക്കാർ ഹാജരാക്കണമെന്നാണ് എയർലൈൻസുകൾ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ബഹ്റൈനിലെത്തിയ നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. സ്വന്തം താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിയാൻ തെരഞ്ഞെടുത്തവർക്ക് മാനദണ്ഡ പ്രകാരമുള്ള താമസ രേഖ ഹാജരാക്കാൻ കഴിയാതെ വന്നതാണ് പ്രശ്നമായത്. നിയന്ത്രണം പ്രാബല്യത്തിൽ വന്ന ഞായറാഴ്ച സി.പി.ആറിലുള്ളത് ഉൾപ്പെടെ ഏതെങ്കിലും താമസ സ്ഥലത്തിെൻറ വിലാസം കാണിച്ചവരെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നു. ഇത് പ്രകാരം തിങ്കളാഴ്ച എത്തിയ യാത്രക്കാരാണ് കുടുങ്ങിയത്. മംഗലാപുരത്തുനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളും രാവിലെ വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്വന്തം പേരിലുള്ള താമസ രേഖ ഹാജരാക്കണമെന്ന് വിമാനത്താവളത്തിലെ ആരോഗ്യ മന്ത്രാലയം അധികൃതർ കർശനമായി പറഞ്ഞതോടെ ഭൂരിഭാഗം പേർക്കും മണിക്കൂറുകളോളം പുറത്തിറങ്ങാനായില്ല.
ചിലർക്ക് കമ്പനിയിൽനിന്നുള്ള കത്ത് ഹാജരാക്കി പുറത്തിറങ്ങാൻ കഴിഞ്ഞു. കമ്പനി താമസ സ്ഥലം ഒരുക്കിയതായി കാണിച്ചുള്ള കത്താണ് ഹാജരാക്കിയത്. ഫാമിലി വിസയിൽ വന്നവർ താമസ സ്ഥലം സംബന്ധിച്ച് ഭർത്താവിെൻറ അല്ലെങ്കിൽ ഭാര്യയുടെ കത്ത് ഹാജരാക്കി പുറത്തിറങ്ങി. ഇവർ ഭർത്താവിെൻറ അല്ലെങ്കിൽ ഭാര്യയുടെ പേരുള്ള പാസ്പോർട്ട് തെളിവായി ഹാജരാക്കുകയും ചെയ്തു. പകുതിയോളം പേർക്ക് ഹോട്ടൽ ബുക്കിങ് നടത്തിയ ശേഷമാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്.
സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിെൻറ പേരിലുള്ള താമസ രേഖ അല്ലെങ്കിൽ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് റിസർവേഷെൻറ രേഖ യാത്രക്കാർ ഹാജരാക്കണമെന്നാണ് എയർലൈൻസുകൾ അറിയിച്ചിരിക്കുന്നത്. ലീസ്/റെൻറൽ എഗ്രിമെൻറ്, ഇലക്ട്രിസിറ്റി ബിൽ, മുനിസിപ്പാലിറ്റി ബിൽ എന്നിവയിലൊന്ന് താമസ രേഖയായി ഹാജരാക്കാമെന്ന് ഗൾഫ് എയർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ താമസ രേഖ ഹാജരാക്കണമെന്ന് എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് കൺട്രി മാനേജർ ആശിഷ് കുമാർ അറിയിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയും പുതിയ നിബന്ധന വ്യക്തമാക്കി തിങ്കളാഴ്ച അറിയിപ്പ് പ്രസിദ്ധീകരിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സിെൻറ തീരുമാനം അനുസരിച്ചാണ് ബഹ്റൈനിൽ പുതിയ നിയന്ത്രണം നടപ്പാക്കിയത്. കഴിഞ്ഞ ദിവസം നാഷണാലിറ്റി, പാസ്പോർട്ട് ആൻറ് റസിഡൻസ് അഫയേഴ്സും (എൻ.പി.ആർ.എ) ബഹ്റൈൻ ടൂറിസം ആൻറ് എക്സ്ബിഷൻസ് അതോറിറ്റിയും നൽകിയിട്ടുള്ള അറിയിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.