മനാമ: ഗതാഗത-സംഭരണച്ചെലവ് കുറക്കുന്നതില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനത്താണെന്ന് ഗതാഗത-ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി. 'ഗതാഗത-സംഭരണ ഭാവി നഗരങ്ങള്‍'എന്ന പേരില്‍ ഫിനാന്‍ഷ്യല്‍ ടൈംസിനു കീഴിലുള്ള എഫ്.ഡി.ഐ ഇൻറലിജന്‍സ് മാഗസിന് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
കോവിഡ് പ്രതിസന്ധിയുയര്‍ത്തിയ കാലത്തും അന്താരാഷ്ട്രതലത്തില്‍ സാധനങ്ങളുടെ ഇറക്കുമതിയില്‍ മേഖലയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബഹ്റൈന്‍ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തികസാധ്യതയുള്ള വിഭാഗത്തിലെ ആദ്യ പത്തിലും ബഹ്റൈന്‍ സ്ഥാനം നേടാന്‍ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.