അ​ഞ്ചാ​മ​ത്​ ബ​ഹ്​​റൈ​ൻ സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന്

ബ​ഹ്​​റൈ​ൻ സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ ഉ​ച്ച​കോ​ടി തു​ട​ങ്ങി

മ​നാ​മ: അ​ഞ്ചാ​മ​ത്​ ബ​ഹ്​​റൈ​ൻ സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ 2021 ഉ​ച്ച​കോ​ടി​ക്ക്​ തു​ട​ക്ക​മാ​യി. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ സ​മ്മി​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പാ​ർ​പ്പി​ട​കാ​ര്യ മ​​ന്ത്രി ബാ​സിം ബി​ൻ യ​അ്​​ഖൂ​ബ്​ അ​ൽ ഹ​മ​ർ, ജ​ല, വൈ​ദ്യു​ത അ​തോ​റി​റ്റി സി.​ഇ.​ഒ ശൈ​ഖ്​ ന​വാ​ഫ്​ ബി​ൻ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ, ഇ-​ഗ​വ​ൺ​മെൻറ്​​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഖാ​ഇ​ദ്​ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സൗ​ദി, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്ക​മു​ള്ള വി​ദ​ഗ്​​ധ​രും ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. സു​സ്​​ഥി​ര സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ സാ​ധ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ആ​ശ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യും. വി​വി​ധ ക​മ്പ​നി​ക​ളു​ടെ പ​വി​ലി​യ​നു​ക​ളു​ൾ​ക്കൊ​ള്ളു​ന്ന എ​ക്​​സി​ബി​ഷ​നും ഇ​തി​​െൻറ ഭാ​ഗ​മാ​യു​ണ്ട്.  

Tags:    
News Summary - Bahrain Smart Cities Summit kicks off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.