മനാമ: പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായി ഇലക്ട്രോണിക് മാലിന്യ സംസ്കരണത്തിനുള്ള പദ്ധതി ബഹ്റൈൻ സ്േറ്റാക്ക് എക്സ്ചേഞ്ച് പ്രഖ്യാപിച്ചു.പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ, ക്രൗൺ ഇൻഡസ്ട്രീസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇത്തരം മാലിന്യങ്ങളുടെ പുനരുപയോഗവുമാണ് പദ്ധതിയുടെ ലക്ഷ്യം.
പരിസ്ഥിതി സംരക്ഷിക്കാൻ ഇലക്ട്രോണിക് മാലിന്യങ്ങൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിെൻറ പ്രാധാന്യം ബോധവത്കരിക്കുകയാണ് പ്രധാന ഉദ്ദേശ്യമെന്ന് ബഹ്റൈൻ സ്റ്റോക്ക് എക്സ്ചേഞ്ച് സി.ഇ.ഒ ശൈഖ് ഖലീഫ ബിൻ ഇബ്രാഹിം ആൽ ഖലീഫ പറഞ്ഞു. പരിസ്ഥിതി സൗഹൃദ രീതിയിലും ഉത്തരവാദിത്തത്തോടെയുമാകും മാലിന്യങ്ങൾ സംസ്കരിക്കുക. ഇൗ രംഗത്തെ മാതൃകാ സ്ഥാപനമായി ബഹ്റൈൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കാനും സുസ്ഥിരതക്കുമുള്ള ഇത്തരം പരിശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദിന പറഞ്ഞു.എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്ക് നൽകുന്ന മികച്ച സന്ദേശമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.