മനാമ: കെ.പി.സി.സിയുടെ നിർദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുത്ത പുതിയ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് പദവി വഹിച്ചിരുന്ന ബിനു കുന്നന്താനത്തിന്റെ കൈയിൽനിന്ന് പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ചുമതലകൾ ഏറ്റെടുത്തു. പ്രസീഡിയം കമ്മിറ്റി അംഗങ്ങളും ദേശീയ കമ്മിറ്റി ഭാരവാഹികളുമായ രവി കണ്ണൂർ, മനു മാത്യു, ജവാദ് വക്കം, ലത്തീഫ് ആയഞ്ചേരി എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു. പുതുതായി തിരഞ്ഞെടുത്ത ദേശീയ ഭാരവാഹികളെയും ജില്ല പ്രസിഡന്റുമാരെയും ജില്ല ജനറൽ സെക്രട്ടറിമാരെയും രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ ഷാൾ അണിയിച്ചു.
ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഷമീം കെ.സി, ഇബ്രാഹിം അദ്ഹം, സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ് ഓമല്ലൂർ, വൈസ് പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജെയിംസ് കുര്യൻ, സിൻസൺ പുലിക്കോട്ടിൽ, അഡ്വ. ഷാജി സാമുവൽ, ഗിരീഷ് കാളിയത്ത്, നസിം തൊടിയൂർ, സുമേഷ് ആനേരി, ദേശീയ സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, റോബി തിരുവല്ല, വർഗീസ് മോടയിൽ, സൈഫിൽ മീരാൻ, രഞ്ചൻ കേച്ചേരി, ജോണി താമരശ്ശേരി, പ്രശാന്ത് പനച്ചമൂട്ടിൽ, ദേശീയ കമ്മിറ്റി ഓഡിറ്റർ ജോൺസൺ കല്ലുവിളയിൽ, ചാരിറ്റി സെക്രട്ടറി ജോയ് ചുനക്കര, കൾചറൽ സെക്രട്ടറി വിനോദ് ദാനിയേൽ, സ്പോർട്സ് വിങ് സെക്രട്ടറി ബിജു എം. ദാനിയേൽ, വെൽഫയർ സെക്രട്ടറി സിബി തോമസ്, അസിസ്റ്റന്റ് ട്രഷറർ ദാനിയേൽ തണ്ണിത്തോട്, ജില്ല പ്രസിഡന്റുമാരായ സന്തോഷ് കെ. നായർ, ജോജി കൊട്ടിയം, അലക്സ് മഠത്തിൽ, മോഹൻ കുമാർ നൂറനാട്, ജലീൽ മുല്ലപ്പള്ളി, പി.ടി. ജോസഫ്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജില്ല ജനറൽ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, ബൈജു ചെന്നിത്തല, ബിനു പാലത്തിങ്കൽ, അൻസൽ കൊച്ചൂടി, രഞ്ജിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.