മനാമ: ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷ സ്ഥാനം ബഹ്റൈന്‍. പുതിയ ചെയർമാനായി ബഹ്റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബിയാണ് സ്ഥാനമേറ്റെടുത്തത്. ഓർഗനൈസേഷന്റെ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക ഡിജിറ്റൽവത്കരണം ശക്തമാക്കുന്നതിനായിരിക്കും മുന്തിയ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും 2022 യു.എൻ അംഗീകരിച്ചിട്ടുള്ള ഇ-ഗവൺമെൻറ് സൂചിക പ്രകാരം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.