മനാമ: ലബനാനിൽ നടക്കുന്ന പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കത്തോലിക്ക ബാവ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ബഹ്റൈൻ സംഘം പുറപ്പെട്ടു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദിക ട്രസ്റ്റിയും ബഹ്റൈൻ പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി വെരി. റവ. സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റി ജെൻസൺ ജേക്കബ് മണ്ണൂർ, മുൻ സെക്രട്ടറി ആൻസർ പി. ഐസക്, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലബനാനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.