എം.സി.എം.എ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ഒരുമയുടെയും നന്മയുടെയും നിറവിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കുചേർന്നു. മെഗാ ഇഫ്താർ വൻ വിജയത്തിൽ പര്യവസാനിച്ചപ്പോൾ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന് അതിരറ്റ ചാരിതാർഥ്യം. 12,500 പേർ പങ്കെടുത്ത പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് ഖരാത്തയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഒപ്പം മെഗാ ഇഫ്താറിൽ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സൗസാൻ അബുൽ ഹസൻ മുഹമ്മദ് ഇബ്രാഹീം, കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽ ഹസൻ ഹസൻ അൽ ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവൻ ശാസ്ത്രി വിജയകുമാർ ബാലകൃഷ്ണ മുഖിയ, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജുസർ രൂപവാല, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുകളുടെ സി.ഇ.ഒ ഹബീബ് റഹ്മാൻ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഐ.സി.എഫ് ബഹ്റൈൻ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ, മുഹമ്മദ് അബ്ദുല്ല ഷർബത്തലിയുടെ ബ്രാഞ്ച് മാനേജർ സിദ്ദിഗ് ബഷീർ, അൽ ബുസ്താനി ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽറീദ അബുൽ ഹസ്സൻ മുഹമ്മദ് ഇബ്രാഹിം, എം.എം.എസ്.ഇ മാനേജിങ് ഡയറക്ടർ ഇബ്രാഹിം മീത്തൽ, കെ.ബി.ആർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, മലബാർ ഗോൾഡ് ബഹ്റൈൻ മേഖല തലവൻ മുഹമ്മദ് റഫീഖ്, ഹമാഷ മോട്ടോഴ്സ് സർവിസസ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ എൻജിനീയർ ഇഹാബ് ഇബ്രാഹിം ഹമാഷ എന്നിവരും പങ്കെടുത്തു.
പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും പങ്കെടുത്തു. ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ സ്വാഗതവും, ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല അധ്യക്ഷ പ്രസംഗവും നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറി അനീസ്ബാബു ആശംസകൾ നേരുകയും, ട്രഷറർ ലത്തീഫ് മരക്കാട്ട് നന്ദി പ്രസംഗം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.