മന്ത്രിസഭായോഗം: വിസ കാലാവധി കഴിഞ്ഞവർക്കും പിഴ നല്‍കി ഫ്ലെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കും

മനാമ: സ്വദേശികളുടെ ആവശ്യങ്ങള്‍ക്ക് മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും മുഖ്യ പരിഗണന നല്‍കുമെന്ന്​ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വ്യക്തമാക്കി.  ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ പ്രദേശങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത്​ പരിഹരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ജനങ്ങളില്‍ നിന്നുയരുന്ന പരാതികളുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്​. ഇതിനായി ചുമതലപ്പെടുത്തപ്പെട്ട  മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. മന്ത്രാലയങ്ങള്‍ മാധ്യമങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കണം.  ജനാഭിപ്രായം അറിയുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തി​​​​െൻറ സുരക്ഷക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ചവരെ പിടികൂടുന്നതിനും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇറാനില്‍ നിന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ച കോസ്​റ്റ്​ ഗാര്‍ഡ് വിഭാഗത്തെയും അഭിനന്ദിച്ചു. 

സൗദിയിലെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് നിശ്ചയിച്ച അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍സുഊദിന് മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. സൗദി അറേബ്യയുടെ സര്‍വതോന്മുഖമായ പുരോഗതിക്കും വളര്‍ച്ചക്കും സാമ്പത്തികമായ ഉന്നമനത്തിനും നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന്​ ആശംസിച്ചു. മക്ക ഹറമിന് നേരെയുണ്ടായ തീവ്രവാദ ആക്രമണ ശ്രമത്തെ മന്ത്രിസഭ അപലപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാൻ സൗദി ഭരണകൂടത്തിന് സാധിക്കട്ടെയെന്നും മന്ത്രിസഭ ആശംസിച്ചു. സര്‍ക്കാര്‍ വാങ്ങുന്ന സാധന സാമഗ്രികളില്‍ 20 ശതമാനം ​െചറുകിട^ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നാകണമെന്ന് നേരത്തെ മന്ത്രിസഭയെടുത്ത തീരുമാനം നടപ്പിലാക്കാനുള്ള കരട് വാണിജ്യ^വ്യവസായ-ടൂറിസം മന്ത്രി അവതരിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കരാറുകളുടെ പങ്ക്​ ചെറുകിട^ഇടത്തരം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള തീരുമാനമാണ് ഇതിലൊന്ന്. ഇതിന് അര്‍ഹതയുള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളും പട്ടികയും തയാറാക്കാന്‍ വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. 

അനധികൃത തൊഴിലാളികളുടെ രേഖകള്‍ നിയമപ്രകാരമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് പിഴയും ഫീസും നല്‍കി ഫ്ലെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കുന്നതിന് സൗകര്യമൊരുക്കും. ആഭ്യന്തര മന്ത്രി ഇൗ വിഷയത്തിൽ സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

രത്‌നങ്ങളും മുത്തുകളും പരിശോധിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തുന്നതിന് ‘ബഹ്‌റൈന്‍ പേള്‍ ആൻറ്​ പ്രഷ്യസ് സ്‌റ്റോണ്‍ ഇൻസ്​റ്റിറ്റ്യൂട്ട്’ സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട മന്ത്രിതല ഉത്തരവ് വാണിജ്യ^വ്യവസായ-ടൂറിസം മന്ത്രാലയം പുറത്തിറക്കും. മയക്കുമരുന്ന് വസ്തുക്കളടങ്ങിയ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ ഉള്ള വ്യവസ്​ഥകൾ പരിഷ്‌കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത്തരം മരുന്നുകളുടെ വിപണനത്തിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. നിയമത്തി​​​​െൻറ പരിധിയില്‍ നിന്ന് മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശോധനകള്‍ ശക്തിപ്പെടുത്താനും തീരുമാനമുണ്ട്. ഇരട്ട നികുതി ഒഴിവാക്കുന്നതിനും അതുവഴി നികുതിവെട്ടിപ്പ് തടയുന്നതിനും ബഹ്‌റൈനും തായ്‌ലൻറും തമ്മില്‍ കരാറില്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഹരിത കെട്ടിടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതി​​​​െൻറ ഭാഗമായി  കാനഡ ആസ്ഥാനമായുള്ള ‘ഇൻറര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഗ്രീന്‍ ബില്‍ഡിങ്​സി’ല്‍  ‘ബഹ്‌റൈന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍’ രജിസ്​റ്റര്‍ ചെയ്യാന്‍ അംഗീകാരം നല്‍കി. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - bahrain visa gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.