മനാമ: ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ച അർമീനിയയുടെ നടപടിയെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വയം നിർണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര അംഗീകാരത്തെ പിന്തുണക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ വിനാശകരമായ മാനുഷിക സാഹചര്യത്തിലും നിലവിലുള്ള സൈനിക നടപടികളിലും ആശങ്ക പ്രകടിപ്പിക്കുകയും സിവിലിയന്മാര്ക്കെതിരായ ആക്രമണത്തെ തള്ളിക്കളഞ്ഞുമാണ് അർമീനിയന്‍ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റില്‍ പ്രസ്താവന പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ജനങ്ങളുടെ സമത്വം, പരമാധികാരം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയുടെ തത്ത്വങ്ങളും മുന്‍നിര്‍ത്തിയാണ് അർമീനിയ റിപ്പബ്ലിക് ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.