ബഹ്റൈൻ പ്രതിഭ ലോക തൊഴിലാളി ദിനം ലേബർ ക്യാമ്പിൽ ആചരിച്ചപ്പോൾ

ലോക തൊഴിലാളിദിനം ലേബർ ക്യാമ്പിൽ ആചരിച്ച് ബഹ്റൈൻ പ്രതിഭ

മനാമ: ലോക തൊഴിലാളിദിനം ബഹ്റൈൻ പ്രതിഭ അസ്കറിലുള്ള ചാപ്പോ കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ആഘോഷിച്ചു. തൊഴിലാളികളും പ്രതിഭ നേതാക്കളും പ്രവർത്തകരും ഒത്തൊരുമിച്ചുള്ള പരിപാടിക്ക് പ്രതിഭ സ്വരലയ ഗായകസംഘം മാറ്റുകൂട്ടി. ഗായകരായ അഖിൽ കൃഷ്ണൻ, ഹരിശങ്കർ, വിശ്വ സുകേഷ്, ഷഫീർ വയനാട്, വേദവ്യാസ്, ദിനേശ് ചോമ്പാല, വൃന്ദ ശ്രീജേഷ്, മുഹമ്മദ്‌ ഷുഹൈബ്, ഷുഹൈബ് അമീർ, കൺവീനർ കെ.പി. രാജീവ്‌ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കലാപരിപാടികൾ, ഉച്ചഭക്ഷണം എന്നിവക്ക് പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ ആക്ടിങ് സെക്രട്ടറി സജിഷ പ്രജിത്ത്, പ്രസിഡൻറ് ബിനു മണ്ണിൽ, പ്രതിഭ രക്ഷാധികാരി സമിതിയംഗങ്ങളായ ഷീബ രാജീവൻ, ഷെറീഫ് കോഴിക്കോട് , ജോ. സെക്രട്ടറി മഹേഷ് കെ.വി, വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, ട്രഷറർ രഞ്ജിത്ത് കുന്നന്താനം, കലാ വിഭാഗം സെക്രട്ടറി പ്രജിൽ മണിയൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ കെ.പി, ജയകുമാർ, ഗിരീഷ് ശാന്തകുമാരി മോഹൻ, പ്രദീപ് പതേരി, ബിനു കരുണാകരൻ, സുലേഷ് വി.കെ, പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ്, വനിതവേദി പ്രസിഡൻറ് ഷമിത സുരേന്ദ്രൻ, ഹെൽപ് ലൈൻ കൺവീനർ ജയേഷ് വി.കെ, ജോ. കൺവീനർ നുബിൻ അൻസാരി, ചാപ്പോ ക്യാമ്പ് സൂപ്പർവൈസർ അൻവർ ടി.കെ, അഷ്റഫ് പി.പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രതിഭ വനിതവേദി ആഭിമുഖ്യത്തിൽ ടുബ്ലിയിലുള്ള സർക്കിൾ ക്ലീനിങ് കമ്പനിയുടെ വനിത ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

Tags:    
News Summary - Bahraini talent celebrates World Workers' Day at labor camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.