മനാമ: ബഹ്റൈനി വനിതാ ദിനത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നസും വുമൺ എക്രോസും ചേർന്ന് കുട്ടികൾക്കായുള്ള ഹിദ്ദ് റീഹാബിലിറ്റേഷൻ സെന്റർ മേധാവി മാമാ ബസ്മയെ സന്ദർശിച്ചു. അചഞ്ചലമായ സ്നേഹത്തോടെയും അർപ്പണബോധത്തോടെയും പ്രത്യേക ആവശ്യങ്ങൾ വേണ്ട കുട്ടികളെ സേവിക്കുന്ന മാമാ ബസ്മ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ടി.വി അവാർഡ് നേടിയ മാമാ ബസ്മ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഫസലുർ റഹ്മാൻ, അദ്നാൻ, ഹാജർ, ആയിഷ നിഹാര, സയ്യിദ് ഹനീഫ് എന്നിവരടങ്ങുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ടീമും സുമിത്ര, ജസ്മ വികാസ്, ദൃശ്യ ജ്യോതിഷ്, റീഷ്മ വിനോദ്, പ്രവീൺ നായർ എന്നിവരുൾപ്പെട്ട വുമൺ എക്രോസ് ടീമുമാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.